ആർട്ടെമിസ് 1 ആദ്യ ഫ്ലൈറ്റ് പരീക്ഷണം ഇന്ന്

അപ്പോളോ ചാന്ദ്ര ദൗത്യത്തിന് 50 വര്‍ഷങ്ങള്‍ക്കിപ്പുറം, മനുഷ്യരെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ സ്വപ്ന പദ്ധതിയായ ആർട്ടെമിസിന്റെ ആദ്യ ദൗത്യത്തിന് ഇന്ന് തുടക്കം. ഇന്ത്യൻ സമയം വൈകിട്ട് 6.03ന് കെന്നഡി സ്പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്സ് 39 ബിയിൽ നിന്നാണ് ആർട്ടെമിസ്-1 കുതിച്ചുയരുക.
മനുഷ്യന്‍ ചന്ദ്രനിലേക്ക് യാത്ര ചെയ്യുന്നതിനായി തയ്യാറാക്കിയ ഓറിയോണ്‍ പേടകത്തിന്റെയും അതിനായി ഉപയോഗിക്കുന്ന സ്‌പേസ് ലോഞ്ച് സിസ്റ്റം റോക്കറ്റിന്റേയും പ്രവര്‍ത്തന മികവ് പരീക്ഷിക്കുകയാണ് ഈ വിക്ഷേപണത്തിലൂടെ ലക്ഷ്യമിടുന്നത്. പ്രധാനമായും ഓറിയോണ്‍ പേടകം ഭൂമിയിലേക്ക് തിരിച്ചിറങ്ങുമ്പോള്‍ ഉണ്ടാകുന്ന ഏകദേശം 3000 ഡിഗ്രി സെല്‍ഷ്യസിനടുത്ത് ചൂടിനെ അതിജീവിക്കാനുള്ള പേടകത്തിന്റെ താപ കവചത്തിന്റെ ശേഷിയാണ് പരിശോധിക്കപ്പെടുക.
ഈ വിക്ഷേപണത്തില്‍ മനുഷ്യരെ ഉള്‍പ്പെടുത്തില്ല. വിക്ഷേപണത്തിന്റെ കൗണ്ട്‌ഡൗൺ പ്രാദേശിക സമയം ശനിയാഴ്ച രാവിലെ 9.53ന് ആരംഭിച്ചിരുന്നു. വിക്ഷേപണം ഇന്ന് നടന്നില്ലെങ്കിൽ സെപ്റ്റംബർ 2 നോ 5 നോ പ്രതീക്ഷിക്കാം. മൊത്തം ചിലവ് രണ്ട് ലക്ഷം കോടി രൂപയാണ്. ആര്‍ട്ടെമിസ് 1 വിക്ഷേപണത്തിലൂടെ ആര്‍ട്ടെമിസ് ദൗത്യത്തിന്റെ സുപ്രധാന ഘട്ടത്തിലേക്ക് കടക്കുകയാണ് നാസ.
Story Highlights: Artemis 1 NASA’s first mission to the Moon since Apollo set to take off today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here