കോടതി മുറിക്കുള്ളില്‍ കാലപ്പഴക്കം ചെന്ന ഫാന്‍ പൊട്ടിവീണു

കൊല്ലത്ത് കോടതി മുറിക്കുള്ളിലെ ഫാന്‍ പൊട്ടിവീണു. പറവൂര്‍ അഡീഷണല്‍ ജില്ലാ കോടതിയിലെ കോര്‍ട്ടു ഹാളിലെ പഴക്കം ചെന്ന ഫാന്‍ ആണ് പൊട്ടിവീണത്. കോടതി സിറ്റിംഗ് ഇല്ലാതിരുന്ന സമയമായതിനാല്‍ വലിയ അപകടം ഒഴിവായി.
കോടതിയില്‍ സാക്ഷികളെ വിസ്തരിക്കുന്ന സ്ഥലത്ത് ഫിറ്റ് ചെയ്തിരുന്ന ഫാനാണ് പൊട്ടിവീണത്. അപകട സമയത്ത് മൂന്ന് വനിതാജീവനക്കാര്‍ സ്ഥലത്തുണ്ടായിരുന്നെങ്കിലും അത്ഭുതകരമായി രക്ഷപെട്ടു.
Read Also: രാജ്യത്ത് ആദ്യമായി സമ്പൂർണ്ണ ഭരണഘടനാ സാക്ഷരത നേടിയ പഞ്ചായത്ത് ഏത് ? കൊല്ലത്ത് തർക്കം
കോടതി സമുച്ചയത്തില്‍ ഇത്തരത്തില്‍ അപകട സ്ഥിതിയിലുള്ള ഫാനുകള്‍ നിരവധിയുണ്ട്. ജീവനക്കാരും അഭിഭാഷകരും ആശങ്കയിലാണ് ജോലി ചെയ്യുന്നത്. ഇവ പുനഃസ്ഥാപിക്കാന്‍ അടിയന്തിരമായ നടപടികള്‍ സ്വീകരിക്കണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെട്ടു.
Story Highlights: fan broke in court room
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here