Advertisement

പത്തനംതിട്ടയിൽ കനത്ത മഴ: ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോർജ്

August 29, 2022
2 minutes Read

പത്തനംതിട്ടയിൽ കനത്ത മഴ തുടരുന്ന പശ്ചാത്തതിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. മണ്ണിടിച്ചിൽ സാധ്യത മേഖലയിൽ നിന്ന് ആളുകൾ മാറി തമിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ശബരിമല വനത്തിൽ ഉരുൾപൊട്ടൽ ഉണ്ടായെന്ന് സംശയിക്കുന്നതായും, പമ്പാ നദിയിൽ ആശങ്ക വേണ്ടെന്നും വീണാ ജോർജ് പറഞ്ഞു. എൻകൗണ്ടർ പരിപാടിയിലാണ് മന്ത്രിയുടെ പ്രതികരണം.

കഴിഞ്ഞ രാത്രി പെയ്ത കനത്ത മഴയെ തുടര്‍ന്ന് മല്ലപ്പള്ളി താലൂക്കിലെ ചുങ്കപ്പാറയില്‍ കനത്ത നാശനഷ്ടം. ചുങ്കപ്പാറയിലെ 63 കടകളില്‍ വെള്ളം കയറിയിട്ടുണ്ടെന്നും ഓണത്തിനായി സംഭരിച്ചിരുന്ന സാധനങ്ങള്‍ നശിച്ചതായും ജില്ലാ കലക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ഇലന്തൂര്‍ വില്ലേജിലെ പട്ടംതറ കോളനിയില്‍ മണ്ണിടിച്ചില്‍ സാധ്യത ഉള്ളതിനാല്‍ ഒന്‍പതു കുടുംബങ്ങളെ ഇലന്തൂര്‍ കമ്മ്യൂണിറ്റി ഹാളിലേക്ക് മാറ്റി താമസിപ്പിട്ടുണ്ട്.

മഴ വെള്ളപ്പാച്ചിലും മണ്ണിടിച്ചിലും പലയിടത്തും ഗതാഗതം തടസപ്പെട്ടു. ശബരിമല വനത്തിൽ ഉരുൾപൊട്ടി. പമ്പാ ത്രിവേണി ഭാഗത്ത് മണപ്പുറത്ത് വെള്ളംകയറി. ദേശീയ ദുരന്തനിവാരണ സേന നാളെ പത്തനംതിട്ടയിലെത്തും. ഗവി പാതയിൽ അരണമുടിയിൽ വീണ്ടും മണ്ണിടിച്ചിലുണ്ടായി. കുമളിയിൽ നിന്ന് ഗവി വഴി പത്തനംതിട്ടയിലേക്ക് വന്ന കെ എസ് ആർ ടി സി ബസ് തിരികെപോയി. കോട്ടാങ്ങല്‍ പഞ്ചായത്തിലും വെണ്ണിക്കുളത്തും വീടുകളില്‍ വെള്ളം കയറി. മല്ലപ്പള്ളി, തിരുവല്ല താലൂക്കുകളിലായി അഞ്ച് വീടുകള്‍ ഭാഗികമായി തകര്‍ന്നു.

പത്തനംതിട്ട ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണും ജില്ലാ കലക്ടറുമായ ഡോ. ദിവ്യ എസ് അയ്യര്‍ അവധി പ്രഖ്യാപിച്ചു. എന്നാല്‍, മുന്‍ നിശ്ചയിച്ച പ്രകാരമുള്ള യുണിവേഴ്‌സിറ്റി പരീക്ഷകള്‍ക്ക് മാറ്റം ഉണ്ടായിരിക്കില്ല.

Story Highlights: Heavy rain in Pathanamthitta: need caution said Minister Veena George

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top