Advertisement

രാജ്യാന്തര ഹ്രസ്വ ചലച്ചിത്ര മേള: എ.ആര്‍ റഹ്മാന്‍ അവതരിപ്പിക്കുന്ന ‘ഐ ടൈല്‍സ് പാക്കേജ്’ ഇന്ന്

August 29, 2022
Google News 2 minutes Read

രാജ്യാന്തര ഹ്രസ്വ ചലച്ചിത്ര മേള നാലാം ദിവസം. എ.ആര്‍ റഹ്മാന്‍ അവതരിപ്പിക്കുന്ന പ്രത്യേക പാക്കേജ് ‘ഐ ടൈല്‍സ് ഇന്ന് മേളയില്‍ പ്രദര്‍ശിപ്പിക്കും. ഐ ഫോൺ ഉപയോഗിച്ച് സ്ത്രീകൾ നിർമ്മിച്ച അഞ്ചു സിനിമകളാണ് തിരശീലയിലെത്തുന്നത്.

വിഖ്യാത ഇറാനിയൻ സംവിധായകൻ മൊഹ്സെൻ മഖ്മൽബഫിന്റെ മേൽനോട്ടത്തിലാണ് ചിത്രങ്ങൾ നിർമ്മിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിലെ ലവണി നർത്തകരുടെ ആത്മസംഘർഷങ്ങളും പ്രതീക്ഷകളും പ്രമേയമാക്കുന്നതാണ് ഈ വിഭാഗത്തിലെ രാജശ്രീ ദേശ് പാണ്ഡെയുടെ ഡിസ്റ്റോർറ്റഡ് മിറേഴ്‌സ്.

സവിതാ സിംഗ് ചിത്രം മൽബറി, പൂജ ശ്യാം പ്രഭാതിന്റെ വൈ മാ, മധുമിതാ വേണുഗോപാലിന്റെ സ്‌പെയ്‌സസ്, കുട്ടി രേവതി ചിത്രം അകമുകം എന്നിവയാണ് ഈ വിഭാഗത്തിലെ ചിത്രങ്ങൾ. എ.ആര്‍ റഹ്മാനാണ് ചിത്രങ്ങൾ പരിചയപ്പെടുത്തുന്നത്. രാവിലെ 11.15 ന് നിള തിയേറ്ററിലാണ് ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത്.

Story Highlights: International Short Film Festival: AR Rahman’s ‘I Tiles Package’ today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here