Advertisement

വിഴിഞ്ഞത്തെ നിരാഹാര സമരം വൈദികർ അവസാനിപ്പിച്ചു

August 29, 2022
Google News 1 minute Read

വിഴിഞ്ഞം തുറമുഖ നിർമ്മാണ സമരത്തിനിടെ പൊലീസ് മർദിച്ചെന്ന് ആരോപിച്ച് മത്സ്യത്തൊഴിലാളികളും സമരസമിതിയും നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. ജില്ലാ കളക്ടർ നടത്തിയ ചർച്ചയെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. പരാതിക്കിടയാക്കിയ പൊലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിക്കില്ലെന്ന് കളക്ടർ ഉറപ്പ് നൽകി.

വൈദികരുടെ പരാതി പരിശോധിക്കുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ വ്യക്തമാക്കി. എന്നാൽ നേരത്തെ തീരുമാനിച്ച സമരവുമായി മുന്നോട്ട് പോകുമെന്ന് സമരസമിതി അറിയിച്ചു. നേരത്തെ തുറമുഖ കവാടത്തിന് മുന്നിലെ സമരപ്പന്തൽ, പ്രധാന ഗേറ്റിന് സമീപത്തേക്ക് മാറ്റി സ്ഥാപിക്കാൻ ശ്രമിച്ചതോടെയാണ്
സംഘർഷങ്ങൾക്ക് തുടക്കം. രാവിലെ പദ്ധതി പ്രദേശത്തേക്ക് കടന്ന സമരക്കാർ വൈകിയും പുറത്തിറങ്ങാൻ തയ്യാറായില്ല. ഇവർക്ക് ഭക്ഷണവുമായെത്തിയ വാഹനം പൊലീസ് തടയുകയും ചെയ്തു.

പിന്നാലെയാണ് നിരാഹാരസമരം ആരംഭിച്ചത്. രാവിലെ നാല് ഇടവകകളുടെ നേതൃത്വത്തിൽ കടൽമാർഗവും കരമാർഗവും മത്സ്യതൊഴിലാളികൾ തുറമുഖം ഉപരോധിച്ചു. അതിനിടെ പൊലീസ് സംരക്ഷണം തേടി അദാനി ഗ്രൂപ്പും, കരാർ കമ്പനിയും സമർപ്പിച്ച ഹർജികളികൾ പരിഗണിച്ച ഹൈക്കോടതി സമരം കാരണം തുറമുഖ നിർമാണത്തിന് തടസമുണ്ടാകരുതെന്ന് നിർദേശിച്ചു. മത്സ്യത്തൊഴിലാളികളുടെ ഭാഗം കൂടി കേൾക്കണം എന്നാണാവശ്യപ്പെട്ട്‌ ലത്തീൻഅതിരൂപതയും ഹർജി നൽകിയിട്ടുണ്ട്.

Story Highlights: Vizhinjam hunger strike ended

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here