വാഹനാപകടങ്ങളിൽ രാജ്യത്ത് 1.73 ലക്ഷം മരണം; മുന്നിൽ ഉത്തർപ്രദേശ്
രാജ്യത്ത് കഴിഞ്ഞ വർഷം വാഹനാപകടങ്ങളിൽ 1.73 ലക്ഷം പേർ മരിച്ചു. 2021ൽ രാജ്യത്തെ മൊത്തം 4.22 ലക്ഷം അപകടങ്ങളിലായാണ് ഇത്രയും മരണങ്ങൾ. 24,711 പേർ മരിച്ച ഉത്തർപ്രദേശാണ് പട്ടികയിൽ മുന്നിലുള്ള സംസ്ഥാനം. 16,685 മരണങ്ങൾ റിപ്പോർട്ട് ചെയ്ത തമിഴ്നാടാണ് രണ്ടാമത്.
ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുപ്രകാരം 4.03 ലക്ഷം റോഡപകടങ്ങളും (1,55,622 മരണം), 17,993 റെയിൽ അപകടങ്ങളും (16,431 മരണം), 1,550 ലെവൽ ക്രോസ് അപകടങ്ങളും (1,807) ആണ്. 2020നെ അപേക്ഷിച്ച് 2021ൽ അപകട മരണം കൂടിയത് തമിഴ്നാട്ടിലാണ്. ഇതിനുപിന്നാലെ മധ്യപ്രദേശ്, യു.പി, മഹാരാഷ്ട്ര, കേരളം എന്നിങ്ങനെയുമുണ്ട്. 2020ൽ സംസ്ഥാനത്ത് 27,998 മരണങ്ങളുണ്ടായപ്പോൾ 2021ൽ 33,051 ആയി വർധിച്ചു.
Read Also: യുപിയില്‍ ട്രാക്ടര്‍ നദിയിലേക്ക് മറിഞ്ഞ് അപകടം; 10ലേറെ പേരെ കാണാനില്ല
Story Highlights: 1.73 Lakh People Died In Accidents In India In 2021
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here