Advertisement

യു.എൻ രക്ഷാസമിതിയിൽ ആഫ്രിക്കക്ക് പ്രാതിനിധ്യം വേണം; ജപ്പാൻ

August 30, 2022
Google News 2 minutes Read

യു.എൻ രക്ഷാസമിതിയിൽ ആഫ്രിക്കക്കായി ശബ്‌ദമുയർത്തി ജപ്പാൻ. രക്ഷാസമിതിയിൽ പ്രാതിനിധ്യം നൽകാതെ നൽകാതെ ആഫ്രിക്കയെ അവഗണിക്കുന്നത് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് ജാപ്പാനീസ് പ്രധാനമന്ത്രി ഫുമിയോ കിഷിദ പറഞ്ഞു.

സമാധാനത്തിനും സുസ്ഥിരതക്കുമായി കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നതിന്, രക്ഷാസമിതി അടിമുടി പരിഷ്കരിച്ച് യു.എൻ മൊത്തത്തിൽ ശക്തിപ്പെടേണ്ടത് ആവശ്യമാണെന്നും കിഷിദ ചൂണ്ടിക്കാട്ടി. തുനിസിൽ ആഫ്രിക്കൻ വികസനം എന്ന വിഷയത്തിൽ നടന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കിഷിദ.

Read Also: ചില്ലറ മണി ഹെയ്സ്റ്റ്: എസ് ബി ഐയില്‍ നിന്ന് 11 കോടി രൂപയുടെ നാണയങ്ങള്‍ കാണാനില്ല; സിബിഐ അന്വേഷണം

2023, 2024 വർഷങ്ങളിൽ യു.എൻ രക്ഷാസമിതിയിൽ സ്ഥിരമല്ലാത്ത സീറ്റ് കൈവശം വെക്കാൻ തെരഞ്ഞെടുക്കപ്പെട്ട അഞ്ച് രാജ്യങ്ങളിൽ ഒന്നാണ് ജപ്പാൻ. 15 അംഗങ്ങളാണ് രക്ഷാസമിതിയിലുള്ളത്. ഇതിൽ യു.എസ്,റഷ്യ,ചൈന,ഫ്രാൻസ്,ബ്രിട്ടൻ എന്നീ അഞ്ച് രാജ്യങ്ങൾ സ്ഥിരാംഗങ്ങളാണ്.

Story Highlights: Japan to push for Africa seat on the UN Security Council

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here