ചില്ലറ മണി ഹെയ്സ്റ്റ്: എസ് ബി ഐയില്‍ നിന്ന് 11 കോടി രൂപയുടെ നാണയങ്ങള്‍ കാണാനില്ല; സിബിഐ അന്വേഷണം

എസ്ബിഐ ബ്രാഞ്ചില്‍ നിന്ന് 11 കോടി രൂപയുടെ ചില്ലറത്തുട്ടുകള്‍ കാണാതായതില്‍ സിബിഐ അന്വേഷണം. രാജസ്ഥാനിലെ കരൗളി ബ്രാഞ്ചില്‍ നിന്നാണ് ഇത്രയധികം നാണയങ്ങള്‍ കാണാതായത്. ഇതുമായി ബന്ധപ്പെട്ട് സിബിഐ 25-ല്‍ അധികം സ്ഥലങ്ങളില്‍ പരിശോധന നടത്തിയിട്ടും കാണാതായ നാണയങ്ങളെക്കുറിച്ച് യാതൊരു തുമ്പും ഇതുവരെയും കണ്ടെത്താനായിട്ടില്ല. (Coins worth Rs 11 crore go missing from SBI vaults cbi probe)
രാജസ്ഥാന്‍ ഹൈക്കോടതിയുടെ ഏപ്രില്‍ 13-ലെ ഉത്തരവ് പ്രകാരമാണ് അന്വേഷണം സിബിഐ ഏറ്റെടുക്കുന്നത്. ഡല്‍ഹി, ജയ്പൂര്‍, ദൗസ, കരൗളി, അല്‍വാര്‍, ഉദയ്പൂര്‍, ബില്‍വാര നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്. കൗണ്ടിംഗിനായുള്ള സ്വകാര്യ ഏജന്‍സിയാണ് 11 കോടി വിലമതിക്കുന്ന നാണയങ്ങള്‍ കാണാനില്ലെന്ന് കണ്ടെത്തുന്നത്.
രണ്ട് കോടി രൂപയുടെ നാണയങ്ങള്‍ മാത്രമാണ് നിലവില്‍ ആര്‍ബിഐയ്ക്ക് കൈമാറിയിരിക്കുന്നത്. ഇത് 3000 നാണയ സഞ്ചികള്‍ മാത്രമാണുണ്ടായിരുന്നത്. ബാക്കി നാണയങ്ങള്‍ എവിടെപ്പോയെന്നത് സംബന്ധിച്ച് ബാങ്ക് ജീവനക്കാര്‍ക്കോ അധികൃതര്‍ക്കോ യാതൊരു അറിവുമില്ല.
Story Highlights: Coins worth Rs 11 crore go missing from SBI vaults cbi probe
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here