Advertisement

കൊച്ചി- ബേപ്പൂര്‍-അഴീക്കല്‍ ചരക്കുകപ്പല്‍ നിര്‍ത്തിയെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍; സ്വകാര്യ കമ്പനിക്കെതിരെ വിമര്‍ശനം

August 30, 2022
Google News 3 minutes Read

കൊച്ചി, ബേപ്പൂര്‍, അഴീക്കല്‍ തുറമുഖങ്ങളെ ബന്ധിപ്പിച്ച് തുടങ്ങിയ ചരക്ക് കപ്പല്‍ സര്‍വീസ് അവസാനിപ്പിച്ചതായി മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍. സ്വകാര്യ കപ്പല്‍ കമ്പനിക്ക് ലാഭമുണ്ടാക്കി കൊടുക്കാന്‍ സര്‍ക്കാരിന് കഴിയില്ലെന്നും സര്‍വീസ് നടത്താനായി പുതിയ കമ്പനിയെ തേടുകയാണെന്നും അഹമ്മദ് ദേവര്‍കോവില്‍ ട്വന്റിഫോറിനോട് പറഞ്ഞു. മലബാറിലേക്കുള്ള ചരക്കുഗതാഗതം സുഗമമാക്കാനാണ് മുഖ്യമന്ത്രിയുടെ നൂറുദിന കര്‍മ പരിപാടിയില്‍ കപ്പല്‍ സര്‍വീസ് ആരംഭിച്ചത്. (kochi azhikkal cargo ship service end says minister Ahamed Devarkovil )

കഴിഞ്ഞവര്‍ഷം ജൂണ്‍ അവസാനവാരമാണ് എംവി ഹോപ് സെവന്‍ എന്ന കപ്പല്‍ സര്‍വീസ് ആരംഭിച്ചത്. വൈകിയാണെങ്കിലും സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 10 ശതമാനം ഇന്‍സെന്റീവും കപ്പല്‍ കമ്പനിക്ക് നല്‍കി. എന്നാല്‍ നാലുമാസം മുന്‍പ് സര്‍വീസ് നിര്‍ത്തുകയായിരുന്നു. കേരള തീരം വിട്ട കപ്പല്‍ പിന്നെ തിരികെയെത്തിയില്ല. അറ്റകുറ്റപണികള്‍ക്ക് പോയ കപ്പല്‍ ഉടന്‍ മടങ്ങി വരുമെന്നായിരുന്നു ഇത്രയും നാള്‍ തുറമുഖ വകുപ്പ് പറഞ്ഞു കൊണ്ടിരുന്നത്. എന്നാല്‍ കപ്പല്‍ മടങ്ങി വരില്ലെന്ന് ഇപ്പോള്‍ തുറമുഖ വകുപ്പ് മന്ത്രി തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്.

Read Also: മണപ്പുറം ഫിനാന്‍സ് ഉദയ്പൂര്‍ ശാഖയില്‍ വന്‍ കവര്‍ച്ച; തോക്കുചൂണ്ടി അഞ്ചംഗസംഘം 24 കിലോ സ്വര്‍ണം കവര്‍ന്നു

കൊച്ചിയില്‍ നിന്ന് കണ്ടെയ്‌നറുകള്‍ തിരക്കേറിയ റോഡ് മാര്‍ഗം മലബാര്‍ ജില്ലകളിലെത്തിക്കാനുളള എളുപ്പ മാര്‍ഗത്തിനാണ് പൂട്ട് വീണത്. ഫ്‌ലൈവുഡ് ഉള്‍പ്പടെയുളള മലബാറിലെ ഉല്‍പന്നങ്ങള്‍ കടല്‍കടന്നതും ഈ കപ്പല്‍ വഴിയായിരുന്നു.

Story Highlights: kochi azhikkal cargo ship service end says minister Ahamed Devarkovil

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here