പ്രവാസി ഇന്ത്യക്കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കുവൈത്തില്‍ പ്രവാസി ഇന്ത്യക്കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മറ്റൊരു സംഭവത്തില്‍ ആത്മഹത്യക്ക് ശ്രമിച്ച പ്രവാസിയെ രക്ഷപ്പെടുത്തുകയും ചെയ്തു.
ആദ്യത്തെ കേസില്‍ 27കാരനായ യുവാവാണ് മുറിയിലെ സീലിങില്‍ കയറില്‍ തൂങ്ങി മരിച്ചത്. അല്‍ ഫര്‍വാനിയ ഏരിയയിലെ താമസസ്ഥലത്താണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത് . മരിച്ച യുവാവിന് സാമ്പത്തിക പ്രശ്‌നങ്ങളും അതേ തുടര്‍ന്ന് മാനസിക പ്രയാസങ്ങളും ഉണ്ടായിരുന്നെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.
അതേസമയം ആത്മഹത്യക്ക് ശ്രമിച്ച മറ്റൊരു ഇന്ത്യക്കാരന്റെ ജീവന്‍ രക്ഷപ്പെടുത്താനായി. ആത്മഹത്യാ ശ്രമത്തിനുള്ള കാരണവും ഇയാളുടെ പ്രായവും വ്യക്തമല്ല.കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
Read Also: പത്ത് വര്‍ഷത്തിനിടെ കുവൈത്തിലെ പ്രവാസികള്‍ സ്വദേശത്തേക്ക് അയച്ചത് 50.75 ബില്യണ്‍ ദിനാര്‍
Story Highlights: Kuwait: Indian commits suicide, another saved
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here