Advertisement

നിര്‍മാണ കമ്പനിയിൽ അപകടം; പ്രവാസി യുവാവ് മരിച്ചു

August 30, 2022
2 minutes Read

ജിസാനിലെ അല്‍ അഹദിലെ അല്‍ ഹക്കമി ബ്ലോക്ക് നിര്‍മാണ കമ്പനിയിലുണ്ടായ അപകടത്തില്‍ ഉത്തര്‍പ്രദേശ് സ്വദേശി മരിച്ചു. ലഖ്നൗ രാം സേവക് യാദവിന്റെയും മഞ്ജുള ദേവിയുടെയും മകനായ ദീപക് കുമാര്‍ യാദവാണ് (28) മരിച്ചത്.

നിയമനടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ജിദ്ദയില്‍നിന്ന് ലഖ്നൗ – സൗദി എയര്‍ലൈന്‍സ് വിമാനം വഴി നാട്ടിലേക്ക് അയക്കും. കഴിഞ്ഞ ജനുവരിയിലാണ് ദീപക് കുമാര്‍ യാദവ് സൗദിയില്‍ എത്തിയത്. അവിവാഹിതനാണ്.

Read Also: പ്രവാസി ഇന്ത്യക്കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

Story Highlights: Man died in an accident in saudi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top