മകള്‍ ബലാത്സംഗം ചെയ്യപ്പെട്ടെന്ന പരാതി ബോധിപ്പിക്കാനെത്തിയ മാതാവിനെ ബലാത്സംഗം ചെയ്തു; പൊലീസുകാരന്‍ അറസ്റ്റില്‍

ഉത്തര്‍പ്രദേശിലെ കനൗജില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മാതാവിനെ പൊലീസുകാരന്‍ ബലാത്സംഗം ചെയ്തു. പൊലീസ് ഉദ്യോഗസ്ഥനായ അനൂപ് മൗര്യയാണ് ബലാത്സംഗക്കേസില്‍ അറസ്റ്റിലായത്. മകളെ ബലാത്സംഗം ചെയ്‌തെന്ന പരാതി ബോധിപ്പിക്കാനായി സ്റ്റേഷനിലെത്തിയപ്പോഴാണ് സംഭവം നടന്നത്. (policeman arrested for rape a rape victim’s mother Uttar Pradesh)
ഹാജി ഷെരിഫ് ഔട്ട്‌പോസ്റ്റിലെ ഇന്‍ചാര്‍ജായിരുന്ന ഉദ്യോഗസ്ഥനാണ് പരാതിക്കാരിയോട് അതിക്രമം കാട്ടിയത്. മകളെ ബലാത്സംഗം ചെയ്ത കേസിന്റെ അന്വേഷണം ഊര്‍ജിതമാക്കണമെന്ന് ആവശ്യപ്പെട്ട് സ്റ്റേഷനിലെത്തിയ സ്ത്രീയെ പരാതിയില്‍ ഒപ്പുവയ്ക്കാനെന്ന് പറഞ്ഞ് ഔദ്യോഗിക വസതിയിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
പൊലീസുകാരില്‍ നിന്ന് താന്‍ നേരിട്ട അനുഭവം ഈ സ്ത്രീ എസ് പിയോട് പരാതിപ്പെട്ടതോടെയാണ് അനൂപ് മൗര്യയ്‌ക്കെതിരെ അന്വേഷണം നടന്നത്. ഉന്നത പൊലീസ് സംഘത്തിലെ അന്വേഷണത്തിലും സ്ത്രീയുടെ വൈദ്യ പരിശോധനയിലും ബലാത്സംഗം നടന്നതായി കണ്ടെത്തിയതോടെയാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. അനൂപ് മൗര്യയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Story Highlights: policeman arrested for rape a rape victim’s mother Uttar Pradesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here