Advertisement

മണപ്പുറം ഫിനാന്‍സ് ഉദയ്പൂര്‍ ശാഖയില്‍ വന്‍ കവര്‍ച്ച; തോക്കുചൂണ്ടി അഞ്ചംഗസംഘം 24 കിലോ സ്വര്‍ണം കവര്‍ന്നു

August 30, 2022
2 minutes Read

മണപ്പുറം ഫിനാന്‍സിന്റെ രാജസ്ഥാന്‍ ഉദയ്പൂര്‍ ശാഖയില്‍ 24 കിലോ സ്വര്‍ണം കൊള്ളയടിച്ചു. തോക്കുമായെത്തിയ അഞ്ചംഗം സംഘമാണ് കവര്‍ച്ച നടത്തിയത്. സ്വര്‍ണത്തിന് പുറമേ 10 ലക്ഷം രൂപയും സംഘം കൊള്ളയടിച്ചു. (robbery at manappuram finance udaipur branch)

ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചതായി ഉദയ്പൂര്‍ എസ്പി അറിയിച്ചു. പ്രതികള്‍ കവര്‍ച്ചയ്‌ക്കെത്തുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും അന്വേഷണം. കേസിലെ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ ട്വന്റിഫോറിന് ലഭിച്ചു. രാജസ്ഥാനിലെ നഗരപ്രദേശങ്ങളില്‍ സ്ഥിരമായി കൊള്ളനടത്തുന്ന സംഘങ്ങള്‍ക്കായി പൊലീസ് തെരച്ചില്‍ നടത്തിവരികയാണ്. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചെന്നും ഉദയ്പൂര്‍ എസ്പി അറിയിച്ചു.

Story Highlights: robbery at manappuram finance udaipur branch

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top