ഗുജറാത്തിൽ വിനായക ഘോഷയാത്രക്കിടെ കല്ലേറ്; 13 പേർ പിടിയിൽ

ഗുജറാത്തിലെ വഡോദരയിൽ വിനായക ഘോഷയാത്രക്കിടെ കല്ലേറ്. തിങ്കളാഴ്ച രാത്രിയോടെയായിരുന്നു സംഭവം. രണ്ട് മതവിഭാഗങ്ങളിൽ നിന്നുള്ള ആളുകൾ ഏറ്റുമുട്ടുകയും പരസ്പരം കല്ലെറിയുകയുമായിരുന്നു എന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ ഇരു വിഭാഗങ്ങളിൽ നിന്നുമായി 13 പേരെ പൊലീസ് പിടികൂടി. സ്ഥലത്ത് വർഗീയ ലഹള ഉണ്ടായേക്കുമോ എന്ന ഭീതി നിലനിൽക്കുകയാണ്. ഇതോടെ ഇവിടെ പൊലീസുകാരെ വിന്യസിച്ചു.
വഡോദര സിറ്റി പൊലീസ് സ്റ്റേഷനിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. കലാപം, നിയമവിരുദ്ധമായി കൂട്ടംകൂടൽ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. ഇരു വിഭാഗങ്ങളും തമ്മിൽ വാക്കേറ്റമുണ്ടാവുകയും ഇത് കല്ലേറിലേക്ക് നയിക്കുകയായിരുന്നു. കല്ലേറിൽ ഒരു മുസ്ലിം പള്ളിയുടെ പ്രഥാന വാതിലിലെ ഗ്ലാസ് തകർന്നു. സംഭവത്തിൽ ആർക്കും പരുക്കില്ല.
Story Highlights: Stone pelting Ganesh procession communal tension
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here