Advertisement

ബഹ്റൈനിലെ സാമൂഹ്യപ്രവർത്തകരുടെ ഇടപെടൽ; പതിമൂന്ന് വർഷത്തിന് ശേഷം ചന്ദ്രൻ നാട്ടിലേയ്ക്ക് പുറപ്പെട്ടു

August 30, 2022
Google News 2 minutes Read
Chandran Trapped Bahrain 13 years

പതിമൂന്ന് വർഷമായി കുടുംബവുമായി യാതൊരു ബന്ധമില്ലാതിരുന്ന ബഹ്റൈൻ പ്രവാസിയായ തിരുവനന്തപുരം കുളത്തൂർ ഉച്ചക്കട സ്വദേശിയായ കെ.ചന്ദ്രനെ നാട്ടിലേയ്ക്ക് യാത്രയാക്കിയതായി ബഹ്റൈനിലെ പ്രമുഖ സാമൂഹ്യപ്രവർത്തകനായ സുധീർ തിരുനിലത്ത് അറിയിച്ചു. 2009 ഓഗസ്റ്റ് 18ന് ബഹ്റൈനിലെത്തിയ ഇയാൾ പിന്നീട് വിസ പുതുക്കാതെ ഇവിടെ അനധികൃതമായി കഴിയുകയായിരുന്നു ( Chandran Trapped Bahrain 13 years ).

പിതാവിനെ കുറിച്ച് യാതൊരു വിവരവും ഇല്ലാതിരുന്ന മകൾ അഞ്ജു അവസാന ശ്രമമെന്ന നിലയിലാണ് തന്റെ പിതാവിനെ കണ്ടെത്താൻ സമൂഹ മാധ്യമങ്ങളിലൂടെ അഭ്യർഥന നടത്തിയത്. ഇത് ശ്രദ്ധയിൽപ്പെട്ട സുധീർ തിരുനിലത്ത് ഉൾപ്പെടെയുള്ള സാമൂഹ്യപ്രവർത്തകർ ചന്ദ്രനായി രാപ്പകലില്ലാതെ ബഹ്റൈന്റെ വിവിധ ഭാഗങ്ങളിൽ രാപ്പകൽ ഇല്ലാതെ വ്യാപകമായ തെരച്ചിൽ നടത്തിയത്. ഉടുവിൽ അംവാജിൽ നിർമാണത്തൊഴിലാളിയായ ചന്ദ്രനെ മുഹറഖിൽ നിന്നും ഇവർ കണ്ടെത്തുകയായിരുന്നു.

ഇന്ത്യൻ എംബസിയിൽ നിന്ന് ലഭിച്ച ഔട്ട് പാസ് ഉപയോഗിച്ച് നാട്ടിലേയ്ക്ക് യാത്ര പുറപ്പെട്ട ചന്ദ്രന്റെ എമിഗ്രേഷൻ സംബന്ധമായ മുഴുവൻ ചിലവുകളും വഹിച്ചത് വേൾഡ് എൻആർഐ കൗൺസിലും യാത്രയ്ക്കായി ടിക്കറ്റ് നൽകിയത് ദേവ്ജി ഗ്രൂപ്പുമാണ്. തനിക്ക് സഹായം നൽകിയ ബഹ്റൈൻ ഭരണകൂടത്തിനും, ഇന്ത്യൻ എംബസിക്കും, സാമൂഹിക പ്രവർത്തകർക്കും, വേൾഡ് എൻആർഐ കൗൺസിലിനും, ദേവ്ജി ഗ്രൂപ്പിനും ചന്ദ്രൻ യാത്രാ വേളയിൽ നന്ദി അറിയിച്ചു.

Story Highlights: Trapped in Bahrain for thirteen years; Chandran back to Kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here