‘തെരുവുനായയെ വെടിവച്ച് കൊല്ലണം, കേന്ദ്ര സർക്കാർ നിയമനിർമാണം നടത്തണം’; കോഴിക്കോട് കോർപറേഷൻ കൗൺസിൽ യോഗത്തിൽ ചർച്ച

തെരുവുനായയെ വെടിവച്ച് കൊല്ലണമെന്ന് കോഴിക്കോട് കോർപറേഷൻ കൗൺസിൽ യോഗത്തിൽ ചർച്ച. എന്നാൽ തോക്കിന് അനുമതി നൽകിയ അമേരിക്കയിൽ അരാജകത്വമാണെന്ന് പ്രതിപക്ഷം പരിഹസിച്ചു. ( center should allow shooting stray dog )
‘താമശയല്ല, ഇത് വളരെ ഗൗരവമുള്ള പ്രശ്‌നമാണ്. മനുഷ്യന്മാരുടെ കൂടെ ചേർന്ന് നിൽക്കാനുള്ള മനസ് വേണം. നായകളെ വെടിവച്ച് കൊല്ലാനുള്ള അനുമതി വേണം. കഴിഞ്ഞ തവണ ബത്തേരിയിലൊരാളെ ആന ചവിട്ടി കൊന്നു. അതിൽ ചർച്ചയില്ല, പിന്നെ ആനയെ ഒരാൾ എന്തോ ചെയ്തു അത് വലിയ ചർച്ച. മനുഷ്യരുടെ കാര്യത്തിൽ ഗൗരവമായ തീരുമാനം വേണം. വന്ധ്യകരണം നടത്തിയ നായ കടിക്കും, അത് കടിച്ചാൽ പേ പിടിക്കും’- പ്രതിപക്ഷം പറഞ്ഞു.
നായയെ കൊല്ലാൻ കേന്ദ്ര സർക്കാർ നിയമനിർമാണം നടത്തണമെന്ന് ഭരണപക്ഷ കൗൺസിലർമാർ ആവശ്യപ്പെട്ടു. നിയമനിർമാണം നടത്താൻ തയ്യാറാണെന്നും ആദ്യം പൊതുസ്ഥലത്തെ മാലിന്യം കോർപറേഷൻ നീക്കട്ടെയെന്നും ബിജെപി അംഗങ്ങൾ നിലപാടെടുത്തു. പ്രശ്‌നം ചർച്ച ചെയ്ത് പരിഹരിക്കാമെന്ന് മേയർ വ്യക്തമാക്കിയതോടെയാണ് ചർച്ച അവസാനിപ്പിച്ചത്.
ഒരു കമ്മിറ്റിയുണ്ടാക്കി വിദഗ്ധരെ ഉൾപ്പെടുത്തി വിഷയങ്ങൾ പഠിക്കാമെന്ന് മേയർ വ്യക്തമാക്കി. പന്നിയെ വെടിവയ്ക്കാൻ നിയമം കൊണ്ടുവന്ന സംസ്ഥാന സർക്കാരിന് ഇതിന്റെ കാര്യത്തിലും നിയമം വരുത്താൻ സാധിക്കുമോ എന്ന് ശ്രമിച്ച് നോക്കാമെന്ന് മേയർ പറഞ്ഞു.
Story Highlights: center should allow shooting stray dog
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here