Advertisement

രാജ്യത്തെ സാമ്പത്തിക വളര്‍ച്ചാ നിരക്കില്‍ വന്‍ വര്‍ധന; ആദ്യ പാദത്തില്‍ രേഖപ്പെടുത്തുന്ന രണ്ടാമത്തെ വലിയ നിരക്ക്

August 31, 2022
2 minutes Read

സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ രാജ്യത്തെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് 13.5 ശതമാനം. 4.1 ശതമാനം ആയിരുന്നു കഴിഞ്ഞ വര്‍ഷം അവസാന സാമ്പത്തിക പാദത്തിലെ ജിഡിപി. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ രേഖപ്പെടുത്തുന്ന ഏറ്റവും വലിയ രണ്ടാമത്തെ വളര്‍ച്ചാ നിരക്കാണ് ഇത്. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് ഇംപ്ലിമെന്റേഷന്‍ മന്ത്രാലയമാണ് ജിഡിപി നിരക്കുകള്‍ പ്രസിദ്ധീകരിച്ചത്. (Economy Grows 13.5% In June Quarter)

ഏപ്രില്‍, ജൂണ്‍ മാസങ്ങളിലാണ് മുന്‍പ് സാമ്പത്തിക വളര്‍ച്ചാ നിരക്കുകള്‍ ഏറ്റവും ഉയര്‍ന്ന നിലയിലായത്. കൊവിഡ് മഹാമാരി സൃഷ്ടിച്ച സമ്മര്‍ദത്തില്‍ നിന്നും സാമ്പത്തിക വളര്‍ച്ചയുടെ ഗതിവേഗം തിരിച്ചുപിടിച്ച പാദമായിരുന്നു അത്. ഈ മാസങ്ങളില്‍ 20.1 ശതമാനം വളര്‍ച്ച നേടാന്‍ സാധിച്ചിരുന്നു. പാദാടിസ്ഥാനത്തില്‍ ജിഡിപി നിരക്കുകള്‍ ലഭ്യമാകാന്‍ തുടങ്ങിയ 2012-ന് ശേഷമുള്ള കാലയളവിലെ ഏറ്റവും ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ചാ നിരക്കാണിത്.

Read Also: കശ്മീരിനെ വിഭചിച്ച മോദി മികച്ച നേതാവാണെന്ന് പറയുന്ന ഗുലാം നബി ആസാദിന്റെ നിലപാട് കോണ്‍ഗ്രസ് അംഗീകരിക്കില്ല: കെ സി വേണുഗോപാല്‍

ഈ വര്‍ഷം ജൂലൈ വരെയുള്ള കാലയളവില്‍ ധനകമ്മി 20.5 ശതമാനത്തിലെത്തി. നികുതിയുള്‍പ്പെടെ സര്‍ക്കാരിന്റെ വരവ് 7.85 ട്രിലണ്‍ രൂപയാണ്. നികുകി വരുമാനം മാത്രം 6.66 ട്രില്യണ്‍ രൂപ വരും. കേന്ദ്രസര്‍ക്കാരിന്റെ ആകെ ചെലവ് 11.26 ട്രില്യണ്‍ രൂപയാണ്.

ആദ്യ പാദത്തിലെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് 15 ശതമാനത്തിലേക്ക് എത്തുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നു. ഏപ്രില്‍-ജൂണ്‍ പാദത്തില്‍ സമ്പദ്വ്യവസ്ഥ 15.2 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് സാമ്പത്തിക വിദഗ്ധരുടെ റോയിട്ടേഴ്സ് പോള്‍ പ്രവചിച്ചിരുന്നു, അതേസമയം ബ്ലൂംബെര്‍ഗ് സര്‍വേയില്‍ പ്രവചിച്ചിരുന്നത് ഇത് 15.3 ശതമാനമാകും എന്നായിരുന്നു.

Story Highlights: Economy Grows 13.5% In June Quarter

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top