പരീക്ഷയ്ക്ക് മനപൂർവം മാർക്ക് കുറച്ചു; അധ്യാപകനെ മരത്തിൽ കെട്ടിയിട്ട് തല്ലി വിദ്യാർത്ഥികൾ

അധ്യാപകനെ മരത്തിൽ കെട്ടിയിട്ട് തല്ലി വിദ്യാർത്ഥികൾ. പരീക്ഷയ്ക്ക് മനപൂർവം മാർക്ക് കുറച്ച് നൽകിയെന്ന് ആരോപിച്ചാണ് ഒൻപതാം ക്ലാസ് വിദ്യാർത്ഥികൾ അധ്യാപകനെ മർദിച്ചത്. പ്രാക്ടിക്കൽ പരീക്ഷയ്ക്ക് അധ്യാപകൻ മാർക്ക് കുറച്ചുവെന്നാണ് വിദ്യാർഥികളുടെ ആരോപണം. ജാർഖണ്ഡിലെ ധൂംകയിലാണ് സംഭവം നടന്നത്. 2 വിദ്യാർഥികൾ ഉള്ള ക്ലാസിൽ 11 പേർക്ക് ഡബിൾ ഡി ഗ്രേഡ് കിട്ടിയതാണ് വിദ്യാർഥികളെ ഇതിന് പ്രേരിപ്പിച്ചത്.
സംഭവത്തിനെതിരെ സ്‌കൂൾ അധികൃതർ പരാതി നല്കാൻ തയ്യാറായിട്ടില്ല. പരാതിപ്പെടാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും സ്കൂളിലെ വിദ്യാർഥികളുടെ ഭാവി നശിക്കുമെന്നായിരുന്നു സ്‌കൂൾ അധികൃതരുടെ പ്രതികരണം. സംഭവത്തിൽ പോലീസ് ഇതുവരെ കേസ് എടുത്തിട്ടില്ല. അധ്യാപകനെ കൂടാതെ സ്കൂളിലെ ക്ലർക്കിനും മർദനമേറ്റു. ഇരുവരും പരാതി നൽകിയിട്ടില്ലെന്നും പൊലീസ് കൂട്ടിച്ചേർത്തു. 200 ഓളം വിദ്യാർഥികളാണ് സ്കൂളിലുള്ളത്. ഇവരിൽ ഭൂരിഭാഗവും അക്രമത്തിൽ പങ്കെടുത്തവരാണെന്ന് പൊലീസ് പറയുന്നു.
#Dumka #Jharkhand Teacher, You might have received a beating from your teacher in school while growing up or watched some of your classmates do. But did you ever think of beating the teacher? We guess not. pic.twitter.com/F1tUHBYbt9
— BIO Saga (@biosagain) August 31, 2022
സ്കൂളിലെ പ്രധാന അധ്യാപകനും കണക്ക് ടീച്ചറുമാണ് മർദ്ദനമേറ്റയാൾ. അധ്യാപകൻ മാർക്ക് നൽകുന്നില്ല എന്ന കാരണമാണ് കുട്ടികളെ പ്രകോപിപ്പിച്ചത്. അത് നിരവധി പേർ പരീക്ഷയിൽ തോൽക്കാൻ കാരണമായി എന്നുമാണ് കുട്ടികളുടെ വാദം. വിദ്യാർഥികൾ തോറ്റത് പ്രാക്ടിക്കൽ പരീക്ഷയ്ക്കാണോ അതോ തിയറി പേപ്പറിനാണോ എന്ന് വ്യക്തമല്ലെന്നും മാർക് ഷീറ്റുകൾ കാണിക്കാൻ സ്കൂൾ മാനേജ്മെന്റ് തയ്യാറായില്ലെന്നും പൊലീസ് വെളിപ്പെടുത്തി.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here