കോട്ടയം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയെന്ന പ്രചാരണം വ്യാജം: ജില്ലാ കളക്ടര്‍

കനത്ത മഴ മൂലം കോട്ടയം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (സെപ്തംബര്‍ 1)അവധിയാണെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജം. കോട്ടയം ജില്ലാ കളക്ടര്‍ ഡോ പി കെ ജയശ്രീയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന പോസ്റ്ററിനെ തള്ളി രംഗത്തെത്തിയത്. നിലവില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് മാത്രമാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നതെന്നും ജില്ലാ കളക്ടര്‍ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. (no holiday for all schools in kottayam district says collector)
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
സെപ്റ്റംബര്‍ ഒന്നിന് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കി എന്ന നിലയില്‍ പ്രചരിക്കുന്ന ഈ കാര്‍ഡ് വ്യാജമാണ്. ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കു മാത്രമാണ് നാളെ (2022 സെപ്റ്റംബര്‍ 1) അവധി.
Read Also: കനത്തമഴ; നാലു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
കോട്ടയം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് 2022 ഓഗസ്റ്റ് 30 ന് പ്രസിദ്ധീകരിച്ച അവധി സംബന്ധിച്ച പ്രചാരണ കാര്‍ഡിന്റെ മാതൃകയില്‍ വ്യാജമായി നിര്‍മിച്ചതാണിത്.
Story Highlights: no holiday for all schools in kottayam district says collector
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here