Advertisement

തൊടുപുഴ ഉരുൾപൊട്ടൽ: നഷ്ടപരിഹാരത്തിൽ തീരുമാനം ഇന്നുണ്ടായേക്കും

August 31, 2022
Google News 2 minutes Read

ഇടുക്കി തൊടുപുഴ കുടയത്തൂരിലുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിൽ തീരുമാനം ഇന്നുണ്ടായേക്കും. ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിലാണ് വിഷയത്തിൽ തീരുമാനം എടുക്കുക.

പ്രകൃതിദുരന്തത്തിൽ മരിക്കുന്നവർക്ക് അഞ്ച് ലക്ഷം വീതവും, വീടും സ്ഥലവും പൂർണമായി നഷ്ടപ്പെട്ടവർക്ക് ആറ് ലക്ഷം വീതവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് നൽകാനാണ് വ്യവസ്ഥ. വീടുകൾക്കും കൃഷിക്കുമുള്ള നാശനഷ്ടത്തിന് സംസ്ഥാന ദുരിതാശ്വാസനിധിയിൽ നിന്നാണ് നഷ്ടപരിഹാരം നൽകുക.

തൊടുപുഴയിൽ നിന്ന് 15 കിലോമീറ്ററകലെ കുടയത്തൂരിൽ കഴിഞ്ഞ ദിവസം പുലർച്ചെ മൂന്നോടെയാണ് ദുരന്തം ഉണ്ടായത്. ഉരുൾപൊട്ടലിൽ അഞ്ചു വയസ്സുള്ള കുഞ്ഞും മുത്തശ്ശിയും ഉൾപ്പെടെ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. സംഗമം കവലയ്ക്ക് സമീപം പന്തപ്ലാവ് ചിറ്റടിച്ചാലിൽ തങ്കമ്മ (70), മകൻ സോമൻ (53), ഭാര്യ ഷിജി (50), സോമന്റെ മകൾ ഷിമ (25), ഷിമയുടെ മകൻ ദേവാക്ഷിദ് (5) എന്നിവരാണ് കൊല്ലപ്പെട്ടത്. ഏഴു മണിക്കൂറോളം നീണ്ട തെരച്ചിലിനൊടുവിലാണ് മണ്ണിനടിയിൽ നിന്ന് 5 മൃതദേഹങ്ങളും പുറത്തെടുത്തത്.

Story Highlights: Thodupuzha landslide: Decision on compensation may be made today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here