Advertisement

പാലക്കാട് ഒരേദിവസം മൂന്ന് പോക്‌സോ കേസ് പ്രതികള്‍ക്ക് കഠിനതടവ്; ശിക്ഷ തൊണ്ണൂറ് വയസുകാരന് ഉള്‍പ്പെടെ

August 31, 2022
Google News 3 minutes Read

പാലക്കാട് ഒരേ ദിവസം മൂന്ന് പോക്സോ കേസ് പ്രതികള്‍ക്ക് കഠിനതടവ്.കല്ലടിക്കോട് 15 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ തൊണ്ണൂറ് വയസുകാരന് 3 വര്‍ഷം കഠിന തടവും 50000 രൂപ പിഴയും വിധിച്ചു. പ്രതിയുടെ പ്രായം കണക്കിലെടുത്താണ് പട്ടാമ്പി അതിവേഗ പോക്സോ കോടതി ശിക്ഷ മൂന്ന് വര്‍ഷമായി കുറച്ചത്. മദ്രസയില്‍വെച്ച് 9 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച മദ്രസാ അധ്യാപകന് 26 വര്‍ഷമാണ് കഠിന തടവ് കോടതി വിധിച്ചത്.മണ്ണാര്‍ക്കാട് മിഠായി വാങ്ങാനെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ചയാള്‍ക്ക് 5 വര്‍ഷവും ശിക്ഷ വിധിച്ചു. (Three POCSO case accused sentenced to imprisonment Palakkad same day)

ഒന്‍പത് വയസുകാരിയെ മദ്രസയില്‍വെച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് മണ്ണാര്‍ക്കാട് കോട്ടപ്പാടം സ്വദേശി നൗഷാദ് ലത്തീഫിന് 26 വര്‍ഷം കഠിന തടവ് പാലക്കാട് ഫാസ്റ്റ് ട്രാക്ക് കോടതി വിധിച്ചത്.2018 ജൂലൈ മാസം മുതല്‍ 2019 മാര്‍ച്ച് വരെ പലതവണ പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിച്ചെന്നാണ് പരാതി.അഗളി പൊലീസാണ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.തടവ് ശിക്ഷക്കൊപ്പം 175000 രൂപയും പ്രതി പിഴയൊടുക്കണം..കല്ലടിക്കോട് 15 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിലാണ് 90കാരന്‍ കോര കുര്യന് പട്ടാമ്പി അതിവേഗ പോക്സോ കോടതി മൂന്ന് വര്‍ഷം കഠിന തടവും 50000 രൂപ പിഴയും ശിക്ഷ വിധിച്ചത്.

Read Also: ഒൻപത് വയസ്സുകാരിയെ പീഡിപ്പിച്ച മദ്രസാ അധ്യാപകന് 26 വർഷം തടവ് ശിക്ഷ

പ്രതിയുടെ പ്രായം കണക്കിലെടുത്താണ് ശിക്ഷ മൂന്ന് വര്‍ഷമായി കുറച്ചത്.കടയില്‍ മിഠായി വാങ്ങിക്കാനെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പലചരക്ക് കടക്കാരന് അഞ്ച് വര്‍ഷം കഠിന തടവും 10000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു.മണ്ണാര്‍ക്കാട് ചങ്ങലീരി ആനക്കപ്പള്ള വീട്ടില്‍ അബ്ദുല്‍ റഹ്‌മാനാണ് കേസിലെ പ്രതി.2019 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം.പലചരക്കു കടയില്‍ മിട്ടായി വാങ്ങിക്കാന്‍ ചെന്ന പെണ്‍കുട്ടിയെ കടയുടെ അകത്തേക്ക് വിളിച്ച് ഇയാള്‍ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.എല്ലാ കേസുകളിലും പിഴതുക ഇരകള്‍ക്ക് നല്‍കും.

Story Highlights: Three POCSO case accused sentenced to imprisonment Palakkad same day

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here