Advertisement

നടിയെ ആക്രമിച്ച കേസ്: ഹർജികൾ ഹൈക്കോടതിയും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയും ഇന്ന് പരിഗണിക്കും

September 1, 2022
Google News 2 minutes Read
dileep petition against conspiracy case

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ഹർജികൾ ഇന്ന് ഹൈക്കോടതിയും, എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയും പരിഗണിക്കും. വിചാരണക്കോടതി മാറ്റണം, വിചാരണ സ്റ്റേ ചെയ്യണം തുടങ്ങിയ അതിജീവിതയുടെ ആവശ്യങ്ങളാണ് ഹൈക്കോടതി പരിഗണിക്കുന്നത്. ഉച്ചയ്ക്ക് രണ്ട് മുപ്പതിന് അടച്ചിട്ട കോടതി മുറിയിലാണ് രഹസ്യ വാദംകേൾക്കൽ നിശ്ചയിച്ചിരിക്കുന്നത്.

അതിജീവിതയുടെ ആവശ്യപ്രകാരമാണ് രഹസ്യ വാദം കേൾക്കാൻ ജസ്റ്റിസ് എ.എ സിയാദ് റഹ്മാൻ തീരുമാനിച്ചത്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ടിലെ വിവരങ്ങൾ കൈമാറാൻ കഴിഞ്ഞതവണ കോടതി സംസ്ഥാന സർക്കാരിന് നിർദേശം നൽകിയിരുന്നു. കേസിലെ പ്രതിയും നടനുമായ ദിലീപിന്റെ ആക്ഷേപവും ഹൈക്കോടതി ഇന്ന് കേൾക്കും.

അതേസമയം, കേസ് പരിഗണിക്കാൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിക്ക് അധികാരമില്ലെന്ന പ്രോസിക്യൂഷന്റെയും, അതിജീവിതയുടെയും ഹർജികൾ സെഷൻസ് ജഡ്ജി ഹണി എം വർഗീസ് ഇന്ന് പരിഗണിക്കും. മുഖ്യ പ്രതി പൾസർ സുനിയുടെ ജാമ്യ വിഷയവും കോടതിക്ക് മുന്നിലുണ്ട്.

Story Highlights: Actress assault case: Petitions to be heard by High Court and Ernakulam Principal Sessions Court today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here