Advertisement

പെരിയാറിൽ ജലനിരപ്പ് ഉയർന്നു; ആലുവ ശിവക്ഷേത്രത്തിൽ വെളളം കയറി

September 1, 2022
Google News 2 minutes Read
kerala rain aluva siva temple under water

പെരിയാറിൽ ജലനിരപ്പ് ഉയർന്നതോടെ ആലുവ ശിവക്ഷേത്രത്തിൽ വെളളം കയറി. കഴിഞ്ഞ 12 മണിക്കൂറിനുള്ളിൽ പെരിയാറിലെ ജലനിരപ്പ് 1.5 മീറ്ററോളം ഉയർന്നു. ആലുവ ക്ഷേത്രം വെള്ളത്തിലായതിനെ തുടർന്ന് പുലർച്ചെയുള്ള പൂജാകർമങ്ങൾ മുടങ്ങി. ( kerala rain aluva siva temple under water )

കലങ്ങി ഒഴുകുന്നതിനാൽ വെള്ളത്തിലെ ചെളിയുടെ തോതും വർധിച്ചു.
ചെളിയുടെ തോത് 70 എൻ റ്റി.യു ആയി വർധിച്ചിട്ടുണ്ട്. ആലുവ ജല ശുദ്ധീകരണ ശാലയുടെ ഭാഗത്ത് ജലനിരപ്പ് സമുദ്ര നിറപ്പിൽ നിന്ന് 2.3 മീറ്റർ രേഖപെടുത്തി. ഇന്നലെ 80 സെന്റിമീറ്റർ മാത്രമായിരുന്നു ജലനിരപ്പ്.

കാലാവസ്ഥാ പ്രവചനവും നീരൊഴുക്കും കണക്കിലെടുത്ത് റൂൾ കർവ് പ്രകാരം ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി ഇന്നലെ ഇടമലയാർ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ 25 സെന്റീമീറ്റർ കൂടി ഉയർത്തിയിരുന്നു. ഇതുവഴി 131.69 ക്യുമെകസ് ജലമാണ് പുറത്തേക്ക് ഒഴുക്കിവിട്ടിരുന്നത്. ഇതും മഴയും ചേർന്നാണ് പെരിയാറിൽ ജലനിരപ്പ് ഉയരാൻ കാരണം. പെരിയാറിന്റെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

Story Highlights: mathematics teacher thrashed by students for not giving marks

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here