അയൽവാസിയുടെ തലയ്ക്കടിച്ചതിന് പൊലീസ് തിരയുന്ന യുവാവ് തൂങ്ങിമരിച്ച നിലയിൽ

അയൽവാസിയുടെ തലയ്ക്കടിച്ച് പരുക്കേല്പിച്ചതിന് പൊലീസ് തിരയുന്ന യുവാവ് തൂങ്ങിമരിച്ച നിലയിൽ. വടകര പഴങ്കാവ് സ്വദേശി സുരേഷ് ബാബുവിനെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് സംഭവം. കഴിഞ്ഞ ഓഗസ്റ്റ് 10നാണ് അയൽവാസിയെ കമ്പികൊണ്ട് തലയ്ക്കടിച്ച് ഇയാൾ പരുക്കേല്പിച്ചത്.
ആരോഗ്യവകുപ്പ് ജീവനക്കാരനായ സുരേഷിനെ കണ്ണൂർ എടക്കാടാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ബന്ധുവിൻ്റെ വീട്ടിലാണ് ഇയാൾ തൂങ്ങിമരിച്ചത്. അയൽവാസിയും ഇയാളും തമ്മിൽ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് തകർക്കം നിലനിന്നിരുന്നു. ഇതേതുടർന്നാണ് ഇയാൾ അയൽവാസിയുടെ തലയ്ക്കടിച്ച് പരുക്കേല്പിച്ചത്.
മൊബൈൽ ഫോൺ സ്വിച്ച്ഡ് ഓഫ് ചെയ്ത് ഇയാൾ ബന്ധുവിൻ്റെ വീട്ടിൽ ഒളിവിലായിരുന്നു എന്നാണ് നിഗമനം.
Story Highlights: man attacked neighbour suicide
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here