റഷ്യക്കെതിരായ പോരാട്ടത്തില്‍ യുക്രൈന് ആയുധങ്ങള്‍ നല്‍കി പാകിസ്താന്‍; ചിത്രങ്ങള്‍ പുറത്ത്

റഷ്യ-യുക്രൈന്‍ യുദ്ധത്തിനിടെ യുക്രൈന് പാകിസ്താന്റെ സഹായം. ആയുധങ്ങള്‍ക്കുവേണ്ടിയുള്ള യുക്രൈന്റെ വര്‍ധിച്ചുവരുന്ന ആവശ്യത്തിനിടെ പാകിസ്താന്‍ സഹായം നല്‍കിയെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
യുക്രേനിയന്‍ സൈന്യം പാകിസ്താനി ഓര്‍ഡനന്‍സ് ഫാക്ടറികള്‍ (പിഒഎഫ്) നിര്‍മ്മിച്ച 122 എംഎം എച്ച്ഇ ആര്‍ട്ടിലറി പ്രൊജക്‌ടൈലുകള്‍ ഉപയോഗിക്കുന്നതായി ട്വിറ്ററില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ സൂചിപ്പിക്കുന്നു. യുക്രൈന്‍ വെപ്പണ്‍ ട്രാക്കറിന്റെ ട്വിറ്റര്‍ പേജിലൂടെയാണ് ചിത്രങ്ങള്‍ പ്രചരിക്കുന്നത്. ഇവ ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് നിര്‍മിക്കപ്പെട്ടവയാണെന്നാണ് വിവരം.
റഷ്യയുമായി സൗഹൃദം സ്ഥാപിക്കാന്‍ പാകിസ്താന്‍ ശ്രമിക്കുന്ന പശ്ചാത്തലത്തിലാണ് യുക്രൈനിലേക്കുള്ള ആയുധ വിതരണത്തിന്റെ പുതിയ റിപ്പോര്‍ട്ട് പുറത്തുവരുന്നത്. ഈ വര്‍ഷമാദ്യം മുന്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ മോസ്‌കോ സന്ദര്‍ശനത്തിന്റെ പേരില്‍ രാജ്യത്തിനകത്തും പുറത്തും വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. റഷ്യയുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുമെന്ന പ്രതീക്ഷയില്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിന്‍ യുക്രൈയ്‌നില്‍ ‘പ്രത്യേക സൈനിക നടപടിക്ക്’ ഉത്തരവിട്ടപ്പോള്‍ തന്നെയായിരുന്നു ഇമ്രാന്റെ മോസ്‌കോയിലേക്കുള്ള എന്‍ട്രി.
Read Also: സോവിയറ്റ് യൂണിയനിൽ ജനാധിപത്യത്തിന്റെ കാറ്റും വെളിച്ചവും കൊണ്ടുവന്ന ഗോർബച്ചേവ്
യുക്രൈനില്‍ പാക് നിര്‍മ്മിത ആയുധങ്ങളുടെ സാന്നിധ്യത്തെക്കുറിച്ചുള്ള പുതിയ റിപ്പോര്‍ട്ട് റഷ്യയ്ക്ക് ഒട്ടും ഗുണകരമാകില്ലെന്നും ഇസ്ലാമാബാദുമായുള്ള ബന്ധത്തെ കുറിച്ച് വീണ്ടുമൊരാലോചന നടത്താന്‍ റഷ്യ നിര്‍ബന്ധിതരാകുമെന്നും അന്താരാഷ്ട്ര വിദഗ്ധര്‍ കരുതുന്നു.
Story Highlights: pakistan made artillery using by ukrainian troops
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here