സർക്കാരിന്റെ ജൻഡർ ന്യൂട്രൽ പരിപാടിക്കെതിരെ സമസ്ത

സംസ്ഥാന സർക്കാരിന്റെ ജെൻഡർ ന്യൂട്രൽ പരിപാടിക്കെതിരെ പ്രചാരണം നടത്തുമെന്ന് സമസ്ത. സംസ്ഥാന വ്യാപകമായി മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടുംബയോഗം നടത്താനാണ് സമസ്തയുടെ തീരുമാനം. തുല്യതയുടെ പേരിൽ മതനിരാസം ഒളിച്ചു കടത്തുന്നു എന്ന് ജനറൽ സെക്രട്ടറി നാസർ ഫൈസൽ കൂടത്തായി 24 നോട് പറഞ്ഞു.
മതവിശ്വാസങ്ങളുടെ ധാർമിക ചുറ്റുപാടും അതിർവരമ്പുകളും പൊളിക്കുന്ന നിലപാടിലേക്കാണ് ചിലർ എത്തുന്നത്. ഇത് വലിയൊരു അപകടത്തിലേക്ക് നയിക്കും. ഇത്തരം നീക്കങ്ങൾ കേരളത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ സർക്കാർ ചെലവിൽ വേണ്ടെന്നും നാസർ ഫൈസൽ കൂട്ടിച്ചേർത്തു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഖുത്വബാ എന്ന ഉസ്താദുമാരുടെ സംഘടനയാണ് ഒരു മാസത്തോളം നീണ്ടുനിൽക്കുന്ന ക്യാമ്പയിൻ നടത്തുക. മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഴുവൻ മഹല്ലുകളിലും കുടുംബ സംഗമം നടത്തും. ജൻഡർ ന്യൂട്രാലിറ്റിക്കെതിരായ ബോധവൽക്കരണമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. കൂടാതെ വിവിധ പ്രദേശങ്ങളിൽ ശില്പശാലകളും സംഘടിപ്പിക്കും.
Story Highlights: Samasta against government’s gender neutral programme
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here