‘സമരവിരുദ്ധ പുണ്യാളന്‍’; പി. രാജീവിനെ പരിഹസിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

വ്യവസായ സ്ഥാപനങ്ങളുടെ മുന്നില്‍ കുത്താനുള്ളതല്ല രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടി എന്ന മന്ത്രി പി രാജീവിന്റെ പ്രസ്താവനയെ പരിഹസിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കേരളത്തില്‍ കൈരളി ടിവി, ദേശാഭിമാനി എന്നീ വ്യാവസായിക സംരംഭങ്ങളല്ലാതെ സിപിഐഎം, സിഐടിയു എന്നിവര്‍ കൊടിയുയര്‍ത്താത്ത ഒരു വ്യവസായ സ്ഥാപനത്തിന്റെ പേര് പറയാമോ എന്നും തിരുവഞ്ചൂര്‍ ചോദിച്ചു. വ്യവസായ മന്ത്രിയെ സമരവിരുദ്ധ പുണ്യാളന്‍ എന്ന് പരിഹസിച്ച തിരുവഞ്ചൂര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിമര്‍ശനമുന്നയിച്ചത്.
രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടി വ്യവസായ സ്ഥാപനങ്ങളുടെ മുന്നില്‍ കുത്താനുള്ളതല്ലെന്നും കൊടി ഏത് പാര്‍ട്ടിയുടേതാണെങ്കിലും അത് ശരിയല്ലെന്നും പി രാജീവ് കഴിഞ്ഞ ദിവസം നിയമസഭയില്‍ പറഞ്ഞിരുന്നു. ഇതിലാണ് തിരുവഞ്ചൂരിന്‍രെ പ്രതികരണം. തലശേരിയില്‍ വ്യവസായ ദമ്പതികള്‍ നാടുവിട്ട വിഷയത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ എടുത്ത നടപടിയെ കുറിച്ചും വ്യവസായ മന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥരുടെ ന്യായീകരണം ശരിയല്ലാത്തതുകൊണ്ടാണ് നടപടിയെടുത്തതെന്നായിരുന്നു മന്ത്രിയുടെ വാക്കുകള്‍.
മന്ത്രി പി രാജീവിന്റെ പ്രസ്താവന പ്രഹസനമാണെന്നും എല്ലാം പൂട്ടിപ്പോയ കേരളത്തില്‍ ഇനി എവിടെ സമരക്കൊടി ഉയര്‍ത്താനാണ് എന്നും തിരുവഞ്ചൂര്‍ ചോദിച്ചു.
Read Also: സ്ത്രീവിരുദ്ധ നിലപാട് സ്വീകരിക്കുന്ന ഏത് പൊന്നു തമ്പുരാൻ ആയാലും എനിക്ക് ഇറവറൻസാണ്; ബിജിമോൾ
തിരുവഞ്ചൂരിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
‘സമരവിരുദ്ധ പുണ്യാളന്‍”
ചിരിപ്പിക്കരുത്, പ്ലീസ്…
കേരളത്തില്‍ കൈരളി ടിവി, ദേശാഭിമാനി എന്നീ വ്യാവസായിക സംരംഭങ്ങളല്ലാതെ സിപിഐ(എം), സിഐടിയു എന്നിവര്‍ കൊടിയുയര്‍ത്താത്ത, സമരം ചെയ്യാത്ത ഒരു വ്യവസായ സ്ഥാപനത്തിന്റെ പേര് പറയാമോ?
എല്ലാം പൂട്ടിപ്പോയില്ലേ? മറ്റുള്ളതെല്ലാം സംസ്ഥാനം വിട്ടില്ലേ? ഇനി ”സമര കൊടി” എവിടെ ഉയര്‍ത്താനാണ്? ആരെ കബളിപ്പിക്കാനാണ് മന്ത്രീ ഇങ്ങനെ ഒരു പ്രഖ്യാപനം? നോക്കി നില്‍ക്കുന്നതിന്, നോട്ട് കൂലി വാങ്ങുന്നവരുടെ ഗീര്‍വാണം. എന്ത് പ്രഹസനമാണ് മന്ത്രീ…
Story Highlights: thiruvanchoor radhakrishnan facebook post against p rajeev
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here