‘ശിവന്‍കുട്ടി അപ്പൂപ്പന്’കത്തെഴുതി കുഞ്ഞുമക്കള്‍; ഓണാഘോഷത്തിന് ക്ഷണം

ഓണാഘോഷത്തിന് സ്‌കൂളിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള കൊച്ചുകൂട്ടുകാരുടെ കത്ത് പങ്കുവച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഈ ഓണക്കാലത്ത് ലഭിച്ച ഏറ്റവും മനോഹരമായ സമ്മാനമാണിതെന്നും ഓണാഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തുമെന്നും മന്ത്രി അറിയിച്ചു.
തിരുവനന്തപുരം ജില്ലയിലെ മുള്ളറംകോട് ഗവര്‍മെന്റ് എല്‍.പി എസിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് മന്ത്രിക്ക് കത്തെഴുതിയിരിക്കുന്നത്. കത്തിന് മറുപടിയായിട്ടാണ് ‘മന്ത്രി അപ്പൂപ്പന്‍’ എന്ന് ചേര്‍ത്ത് വിദ്യാഭ്യാസ മന്ത്രി കുറിപ്പ് പങ്കുവച്ചത്.
കുട്ടികളെഴുതിയ കത്തിലെ വരികള്‍;
പ്രിയപ്പെട്ട ശിവന്‍കുട്ടി അപ്പൂപ്പന്,
സുഖമാണോ മന്ത്രി അപ്പൂപ്പാ…? ഞങ്ങളെ മനസിലായോ? ഗവ.എല്‍പി മുള്ളറംകോടിലെ രണ്ടാം ക്ലാസിലെ കുട്ടികളാണ് ഞങ്ങള്‍. ഈ കത്തെഴുതുന്നത് എല്ലാവര്‍ക്കും വേണ്ടി മീനാക്ഷിയാണ്.
അപ്പൂപ്പാ, കുട്ടിപ്പുര എന്ന പാഠം ഞങ്ങള്‍ പഠിച്ചു. അതില്‍ സാവിത്രിക്കുട്ടിയുടെ വീടിന്റെ പാലുകാച്ചിന് ഒരു ക്ഷണക്കത്ത് തയ്യാറാക്കി. അപ്പോള്‍ ഞങ്ങള്‍ക്ക് ഒരാഗ്രഹം. ഞങ്ങളുടെ സ്‌കൂളില്‍ ഓണസദ്യ ഒരുക്കുന്നുണ്ട്. സെപ്തംബര്‍ 2ാം തീയതി ആയിരിക്കും ഓണസദ്യ എന്നാണ് ടീച്ചര്‍ പറഞ്ഞത്. ഞങ്ങളൊടൊപ്പം ഇരുന്ന് ഓണസദ്യ കഴിക്കാന്‍ മന്ത്രിയപ്പൂപ്പന്‍ വരുമോ? ഞങ്ങളുടെ ക്ഷണം സ്വീകരിച്ച് മന്ത്രി അപ്പൂപ്പന്‍ ഓണസദ്യ കഴിക്കാന്‍ വരുമെന്ന് വിശ്വസിക്കുന്നു.
എന്ന് രണ്ടാം ക്ലാസിലെ കൂട്ടുകാര്‍.
(വിലാസം).
Story Highlights: v sivankutty shared post about a letter from students
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here