Advertisement

മന്ത്രിമന്ദിരമായ റോസ് ഹൗസില്‍ വീണ്ടുമൊരു പ്രണയ വിവാഹം

4 days ago
Google News 2 minutes Read
v shivankutty

മന്ത്രി വി. ശിവന്‍കുട്ടിയുടെയും ആര്‍. പാര്‍വതി ദേവിയുടെയും മകന്‍ ഗോവിന്ദ് ശിവനും എറണാകുളം തിരുമാറാടി തേനാകര കളപ്പുരക്കല്‍ ജോര്‍ജ് – റെജി ദമ്പതികളുടെ മകള്‍ എലീന ജോര്‍ജും വിവാഹിതരായി. സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം മന്ത്രിമന്ദിരമായ റോസ് ഹൗസില്‍ വെച്ചാണ് വിവാഹം രജിസ്റ്റര്‍ ചെയ്തത്. ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉള്‍പ്പെടെ പങ്കെടുത്തു.

[Minister V Sivankutty]

വിവാഹം നടന്ന റോസ് ഹൗസ് മുമ്പ് മറ്റൊരു പ്രണയവിവാഹത്തിന് കൂടി വേദിയായിട്ടുണ്ട്. 1957-ല്‍ കെ.ആര്‍. ഗൗരിയമ്മയും ടി.വി. തോമസും വിവാഹിതരായത് റോസ് ഹൗസില്‍വെച്ചാണ്. ഇരുവരുടെയും പ്രണയത്തിന് പിന്നില്‍ രസകരമായ കഥകളുമുണ്ട്. വീടുകള്‍ അടുത്തടുത്താണെങ്കിലും റോഡ് ചുറ്റി വേണമായിരുന്നു ഇരുവര്‍ക്കും തമ്മില്‍ കാണാന്‍. ഇത് മറികടക്കാന്‍ മതിലില്‍ ഒരു വിടവുണ്ടാക്കി. പിന്നീടുള്ള യാത്രകള്‍ അതു വഴിയായിരുന്നു.

Read Also: കൈവിട്ട് സ്വര്‍ണവില; 63,000 കടന്ന് റെക്കോര്‍ഡ് കുതിപ്പ്

അത് പിന്നീട് വിവാഹത്തിലേക്കുള്ള ഇടനാഴിയായി. ഇരുവരുടെയും പ്രണയം മനസ്സിലാക്കിയ മുഖ്യമന്ത്രി ഇ.എം.എസ് നമ്പൂതിരിപ്പാടാണ് അന്ന് വിവാഹത്തിന് മുന്‍കൈ എടുത്തത്. എന്നാല്‍ 1967-ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ഗൗരിയമ്മ സിപിഐഎമ്മിലും, ടി.വി. തോമസ് സിപിഐയിലും ചേര്‍ന്നു. പിന്നീട് ദാമ്പത്യത്തിലും വഴിപ്പിരിയലുകളുണ്ടായി.

Story Highlights : Minister V Sivankutty’s son Govind got married

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here