Advertisement

ഇന്ത്യയുടെ ആദ്യ വിമാനവാഹിനി കപ്പൽ; ഐഎന്‍എസ് വിക്രാന്ത് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും

September 2, 2022
Google News 2 minutes Read

ഐഎന്‍എസ് വിക്രാന്ത് പ്രധാനാവികസേനയ്ക്ക് വേണ്ടി തദ്ദേശീയമായി നിര്‍മിച്ച ആദ്യ വിമാനവാഹിനി കപ്പല്‍ ഐഎസി വിക്രാന്ത് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും. ആത്മനിര്‍ഭര്‍ ഭാരതത്തിന്റെ സാക്ഷാത്കാരത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്പ് കൂടിയാണ് കൊച്ചി കപ്പല്‍ശാല നിര്‍മിച്ച വിമാനവാഹിനി. തദ്ദേശീയമായി ഒരു വിമാനവാഹിനി കപ്പല്‍ രൂപകല്‍പന ചെയ്ത് നിര്‍മിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഇതോടെ ഇടംപിടിച്ചു കഴിഞ്ഞു.

ആത്മനിര്‍ഭര്‍ ഭാരതത്തിന്റെ സാക്ഷാത്കാരത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്പ് കൂടിയാണ് കൊച്ചി കപ്പല്‍ശാല നിര്‍മിച്ച വിമാനവാഹിനി. തദ്ദേശീയമായി ഒരു വിമാനവാഹിനി കപ്പല്‍ രൂപകല്‍പന ചെയ്ത് നിര്‍മിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഇതോടെ ഇടംപിടിച്ചു കഴിഞ്ഞു.

നാവികസേനയടെ രേഖകളില്‍ ഐഎസി 1 എന്നറിയപ്പെട്ടിരുന്ന വിമാനവാഹിനി ഒൗദ്യോഗികമായി ഐഎന്‍എസ് വിക്രാന്ത് ആകും. വിക്രാന്ത് കമ്മിഷന്‍ ചെയ്തതോടെ അഭിമാനത്തിന്റെ റണ്‍വേയിലാണ് കൊച്ചി കപ്പല്‍ശാലയും. കമ്മിഷനിങ് കഴിഞ്ഞാലും രണ്ട് വര്‍ഷം കൂടി നാവികസേനയ്ക്ക് വേണ്ട നിര്‍മാണ സാങ്കേതിക സഹായം കൊച്ചി കപ്പല്‍ ശാല തന്നെ നല്‍കും.

76 ശതമാനം ഇന്ത്യൻ നിർമ്മിത വസ്തുക്കൾ ഉപയോഗിച്ചാണ് 15 വർഷം കൊണ്ട് കപ്പൽ നിർമ്മാണ് പൂർത്തിയാക്കിയത്. രാജ്യത്ത് നിർമിച്ചതിൽ വച്ച് ഏറ്റവും വലിയ വിമാന വാഹിനി യുദ്ധ കപ്പലാണ് ഐഎന്‍എസ് വിക്രാന്ത്. രണ്ട് ഫുട്ബോൾ കളിക്കളങ്ങളുടെ വലിപ്പമുണ്ട് കപ്പലിന്‍റെ ഫ്ലൈറ്റ് ഡെക്കിന്. കൊച്ചി കപ്പൽ ശാലയിലാണ് രാജ്യത്തിന് അഭിമാനമായ ഈ യുദ്ധ കപ്പൽ നിർമിച്ചത്.

Read Also: ‘ലോകത്തിനുള്ള ഇന്ത്യയുടെ മറുപടി’; ഐഎന്‍എസ് വിക്രാന്ത് രാജ്യത്തിന് സമര്‍പ്പിച്ചു

ഒരു വര്‍ഷത്തിനിടെ പലവട്ടങ്ങളിലായി നടത്തിയ സമുദ്രപരീക്ഷണങ്ങളിലൂടെ ആവര്‍ത്തിച്ച് ഉറപ്പ് വരുത്തിയാണ് കമ്മിഷനിങ്ങിനായുള്ള തയാറെടുപ്പിലേക്ക് വിക്രാന്ത് എത്തിയത്.ഫ്ളൈറ്റ് ഡെക്കിലെ റണ്‍വേകള്‍ ഉപയോഗയോഗ്യമാക്കിയ ശേഷമാണ് യുദ്ധവിമാനങ്ങള്‍ ലാന്‍ഡ് ചെയ്തും ടേക്ക് ഒാഫ് നടത്തിയും മറ്റുമുള്ള പരീക്ഷണങ്ങള്‍ നടത്തുക. വിക്രാന്ത് പൂര്‍ണമായും യുദ്ധസജ്ജമാകാന്‍ ഇനിയും വേണം ഒരു ഒന്നരവര്‍ഷത്തെ പരീക്ഷണങ്ങള്‍. 2023 ഡിസംബറോടെ വിക്രാന്ത് പൂര്‍ണതോതില്‍ പ്രവര്ത്തനസജ്ജമാകുമെന്നാണ് നാവികസേനയുടെ പ്രതീക്ഷ.

Story Highlights: PM Modi to commission INS Vikrant today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here