Advertisement

സ്പീക്കർ സ്ഥാനം ലഭിച്ചതിൽ സന്തോഷം; എ.എൻ ഷംസീർ

September 2, 2022
Google News 2 minutes Read
Speaker's work is also part of political work; AN Shamseer

സ്പീക്കർ സ്ഥാനം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് നിയുക്ത സ്‌പീക്കർ എ.എൻ ഷംസീർ. പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തം സന്തോഷത്തോടെ സ്വീകരിക്കുകയാണ് താൻ. സ്പീക്കറുടെ പ്രവർത്തനവും രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാ​ഗം തന്നെയാണ്. പ്രതിപക്ഷത്തെയും ഭരണപക്ഷത്തെയും സംയോജിപ്പിച്ച് കൊണ്ടുപോവുകയെന്നതാണ് സ്പീക്കറിന്റെ ധർമ്മം. അത് ഭം​ഗിയായി നിറവേറ്റാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.

മന്ത്രി എം.വി. ഗോവിന്ദന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് നിലവിലെ സ്പീക്കര്‍ എം.ബി.രാജേഷിനെ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് മന്ത്രിയായി നിശ്ചയിച്ചത്. രാജേഷിന് പകരമാണ് തലശേരി എംഎല്‍എ എ.എന്‍.ഷംസീർ സ്പീക്കറാകുന്നത്.

Read Also: എം.ബി.രാജേഷ് മന്ത്രി; എ.എന്‍.ഷംസീര്‍ സ്പീക്കര്‍, എം.വി.ഗോവിന്ദന്‍ മന്ത്രി സ്ഥാനം രാജിവച്ചു

ഇന്ന് ചേര്‍ന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് എം.വി. ഗോവിന്ദന്‍ മന്ത്രിസ്ഥാനം രാജി വെയ്ക്കണമെന്ന തീരുമാനമുണ്ടായത്. വാര്‍ത്ത സ്ഥിരീകരിച്ചു കൊണ്ട് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വാര്‍ത്താക്കുറിപ്പും പുറത്തു വന്നു. കോടിയേരി ബാലകൃഷ്ണന്‍ ആരോഗ്യകാരണങ്ങളെ തുടര്‍ന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിയതോടെയാണ് എം.വി.ഗോവിന്ദന്‍ സെക്രട്ടറിയായത്.

Story Highlights:Speaker’s work is also part of political work; AN Shamseer

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here