Advertisement

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസര്‍ പിടിയില്‍

September 2, 2022
Google News 1 minute Read
village officer arrested in bribe case

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസര്‍ പിടിയിലായി. കോട്ടയം പള്ളിക്കത്തോട് ആനിക്കാട് വില്ലേജ് ഓഫീസര്‍ ജേക്കബ് തോമസാണ് വിജിലന്‍സിന്റെ പിടിയിലായത്. 15000 രൂപയാണ് ഇയാള്‍ കൈക്കൂലി വാങ്ങാന്‍ ശ്രമിച്ചത്.

കോട്ടയം വിജിലന്‍സ് എസ്പി വി ജി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് ആനിക്കാട് സ്വദേശി പട്ടയഭൂമിയുടെ പോക്കുവരവ് ചെയ്യാനുള്ള ആവശ്യത്തിനായി വില്ലേജ് ഓഫീസറെ സമീപിച്ചത്. എന്നാല്‍ അപേക്ഷ സ്വീകരിക്കാതെ ഒന്നരമാസത്തോളമായി വില്ലേജ് ഓഫിസര്‍ നടപടി വൈകിപ്പിച്ചു.

Read Also: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് കൂപ്പണും വൗച്ചറും ആറാം തീയതിക്ക് മുന്‍പ് നല്‍കണം; ഹൈക്കോടതി

അതിന് ശേഷമാണ് 15000 രൂപ തന്നാല്‍ പോക്കുവരവിന്റെ കാര്യം ശരിയാക്കി തരാമെന്ന് ജേക്കബ് തോമസ് പറഞ്ഞത്. അപേക്ഷകന്‍ ആദ്യം ഗഡുക്കളായി നല്‍കി. എന്നാല്‍ ബാക്കിയുള്ള പണം മുഴുവനായി കിട്ടണമെന്ന് പറഞ്ഞതോടെ അപേക്ഷകന്‍ പരാതിയുമായി വിജിലന്‍സ് എസ്പിയെ സമീപിക്കുകയായിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ വിജിലന്‍സ് പിടികൂടിയത്.

Story Highlights: village officer arrested in bribe case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here