Advertisement

എൻസിപി സംസ്ഥാന അധ്യക്ഷനായി വീണ്ടും പി.സി ചാക്കോ തന്നെ

September 3, 2022
Google News 1 minute Read
pc chacko ncp president

പി.സി.ചാക്കോ വീണ്ടും എൻസിപി സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന അധ്യക്ഷനായി പി.സി.ചാക്കോയുടെ പേര് എ.കെ.ശശീന്ദ്രൻ നിർദേശിച്ചു. തോമസ് കെ തോമസ് പിന്താങ്ങി.

പി.സി.ചാക്കോയെ പ്രസിഡന്റാക്കാൻ എ.കെ.ശശീന്ദ്രൻ – തോമസ് കെ തോമസ് വിഭാഗങ്ങൾ നേരത്തെ സമവായത്തിലെത്തിയിരുന്നു. എൻ.സി.പി സംസ്ഥാന ജനറൽ കൗൺസിലിൽ നിന്ന് പ്രതിഷേധിച്ച് മുൻ ദേശീയ നേതാവ് ഇറങ്ങി പോയി. മലപ്പുറത്ത് നിന്നുള്ള നേതാവ് എൻ.എ.മുഹമ്മദ് കുട്ടിയാണ് ഇറങ്ങി പോയത്.

സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരം നിരാകരിച്ചുവെന്ന് മുഹമ്മദ് കുട്ടി അറയിച്ചു. ജനാധിപത്യ രീതിയിലല്ല തെരഞ്ഞെടുപ്പ് നടന്നതെന്നും മുഹമ്മദ് കുട്ടി പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here