Advertisement

ഒരുലക്ഷത്തോളം രൂപ വില വരുന്ന നിരോധിത പുകയില ഉത്പ്പന്നങ്ങളുമായി വ്യാപാരി പിടിയിൽ

September 3, 2022
Google News 1 minute Read
Trader arrested with banned tobacco products

വിപണിയിൽ ഒരുലക്ഷത്തോളം വില വരുന്ന നിരോധിത പുകയില ഉത്പ്പന്നങ്ങളുമായി വ്യാപാരി പിടിയിലായി. കൊല്ലം പരവൂരിലാണ് സംഭവം. പരവൂർ തെക്കുംഭാഗം മുംതാസ് മൻസിലിൽ സക്കറിയ (47) ആണ് പരവൂർ പൊലീസിന്റെ പിടിയിലായത്.

Read Also: പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്ന് 570 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി

സക്കറിയയുടെ വീടിനോട് ചേർന്ന് നടത്തുന്ന കടയിൽ നിന്ന് 240 പാക്കറ്റ് പുകയില ഉത്പ്പന്നങ്ങൾ കണ്ടെടുത്തു. പൊലീസ് സ്‌പെഷ്യൽ ബ്രാഞ്ചിന്റെ രഹസ്യാന്വേഷണത്തിലാണ് പുകയില ഉത്പ്പന്നവിൽപ്പനയെ കുറിച്ച് വിവരം ലഭിച്ചത്. പരവൂർ എസ്. എച്ച്.ഒ എ. നിസാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.

Story Highlights: Trader arrested with banned tobacco products

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here