Advertisement

പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്ന് 570 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി

June 1, 2022
Google News 2 minutes Read

പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്ന് 570 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. ചാക്കുകളിൽ ബീഡി എന്ന പേരിൽ എത്തിയ പാർസൽ സംശയം തോന്നിയപ്പോഴാണ് തുറന്നു പരിശോധിച്ചത്. തുടര്‍ന്നാണ് സമാന പാര്‍സലുകളിൽ നിന്നായി 570 കിലോ ഉത്പന്നങ്ങൾ പിടിച്ചെടുത്തത്.(570 kg tobacco products seized from palakkad railway station)

Read Also: ‘ഒരു മണിക്കൂറെങ്കിലും മുഖ്യമന്ത്രിക്ക് പി സി ജോര്‍ജിനെ ജയിലിലിടണം’; പ്രീണനമെന്ന് ഷോണ്‍ ജോര്‍ജ്

ആര്‍പിഎഫ്, എക്സൈസ് പരിശോധനയിലാണ് വലിയ കടത്ത് തടഞ്ഞ് സാധനങ്ങൾ കസ്റ്റഡിയിൽ എടുത്തത്. 570 കിലോയോളം തൂക്കം വരുന്ന ഉത്പന്നങ്ങൾക്ക് 25 ലക്ഷം മാർക്കറ്റിൽ വിലവരും. ഷാലിമാറിൽ നിന്ന് പാലക്കാട് കൊണ്ട് വന്നവയാണ് പിടിയിലായത്.

പുകയില ഉത്പന്നങ്ങൾ പാലക്കാട് എക്സൈസിന് കൈമാറി. ബംഗാളിൽ നിന്നാണ് പാർസൽ അയച്ചിരിക്കുന്നത്.ചാക്കുകളിൽ രേഖപ്പെടുത്തിയ വിലാസത്തെ കുറിച്ച് അന്വേഷണം തുടങ്ങി. ഇത്രയും അധികം നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തത്, സമീപകാലങ്ങളിലെ വലിയ വേട്ടകളിലൊന്നാണ്.

Story Highlights: 570 kg tobacco products seized from palakkad railway station

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here