Advertisement

ശ്രാവണ മഹോത്സവത്തിന് ബഹ്റൈനിൽ തിരി തെളിഞ്ഞു

September 4, 2022
Google News 2 minutes Read

ബഹ്റൈൻ മീഡിയ സിറ്റി സംഘടിപ്പിക്കുന്ന ‘ശ്രാവണ മഹോത്സവം 2022’ന് തിരി തെളിഞ്ഞു. 21 ദിവസം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനം കിംഗ് ഹമദ് ഗ്ലോബൽ സെന്റർ ഓഫ് പീസ്ഫുൾ കോ-എക്സിസ്റ്റൻസ് അംഗം ഷെയ്ഖ് സലാ അൽജൗദർ നിർവഹിച്ചു. ആയിരം തെഴിലാളികൾക്ക് ഓണസദ്യയും, വിവിധ തരം ഓണാഘോഷങ്ങളുമായി സംഘടിപ്പിക്കുന്ന മഹോത്സവത്തിന് സെപ്റ്റംബർ 1ന് കൊടിയേറ്റോടെയാണ് തുടക്കമായത്.

ബഹ്റൈൻ മീഡിയ സിറ്റിയും വിവിധ കൂട്ടായ്മകളുമായി കൈകോർത്താണ് ‘ശ്രാവണ മഹോത്സവം 2022’ ഒരുക്കിയിരിക്കുന്നത്. ബിഎംസി സഗയ ഓഡിറ്റോറിയത്തിൽ പ്രത്യേകം ഒരുക്കിയ കൊടിമരത്തിൽ മഹോത്സവത്തിന് കൊടിയേറ്റി. ചൈതന്യ വാദ്യ കലാസംഘം അവതരിപ്പിച്ച ചെണ്ടമേളത്തോടെയാണ് പരിപാടികളുടെ തുടക്കം. തുടർന്ന് സംഗീത-നൃത്ത കലാപരിപാടികൾ അരങ്ങേറി.

ചടങ്ങിൽ ബഹ്റൈൻ സ്വദേശികളും, പ്രവാസികളും, രാഷ്ട്രീയ-സമൂഹിക-സാംസ്കാരിക മേഖലകളിലെ പ്രമുഖരും പങ്കെടുത്തു. ചടങ്ങിൽ വിശിഷ്ടാഥിതിയായ കേരള ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ആശംസകൾ നേർന്ന് സംസാരിച്ചു. ബഹ്റൈൻ മീഡിയ സിറ്റിക്ക് വേണ്ടി ചെയർമാൻ ഫ്രാൻസിസ് കൈതാരത്തും മറ്റ് അതിഥികളും ചേർന്ന് ഷെയ്ഖ് സലാ അൽജൗദറന് മെമന്റോ നൽകി ആദരിച്ചു.

തുടർന്ന് നടന്ന കൾച്ചറൽ പ്രോഗ്രാമിൽ തിരുവാതിര, കളരിപ്പയറ്റ് തുടങ്ങിയ വിവിധ കലാപരിപാടികൾ അരങ്ങേറി.

Story Highlights: Bahrain Shravana festival 2022

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here