22കാരനെ തട്ടിക്കൊണ്ടുപോയി; തെലങ്കാന ബിജെപി നേതാവ് അറസ്റ്റില്‍

22 കാരനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ബിജെപി നേതാവ് അറസ്റ്റില്‍. തെലങ്കാനയിലെ ഗഡ്ഡിയനാരാമില്‍ നിന്നുള്ള ബദ്ദം പ്രേം മഹേശ്വര്‍ റെഡ്ഡിയെയാണ് തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തത്. 22 വയസുകാരനായ യുവാവിനെ റെഡ്ഡിയും സംഘവും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയെന്നാണ് കേസ്.
Read Also: പരസ്യമായി ആം ആദ്മി എംഎൽഎയുടെ മുഖത്തടിച്ച് ഭർത്താവ്; വിവാദ വിഡിയോ
ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. വ്യാഴാഴ്ച രാത്രി മഹേശ്വര്‍ റെഡ്ഡിയും സംഘവും ലക്ഷ്മിനാരായണന്‍ എന്നയാളുടെ വീട്ടിലെത്തിയിരുന്നു. യുവാവ് വീട്ടിലില്ലെന്നറിഞ്ഞതോടെ ഇയാളുടെ മകന്‍ 22കാരന്‍ സുബ്രഹ്മണ്യത്തെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. ഹയത്‌നഗറിലേക്ക് കൊണ്ടുപോയ യുവാവിനെ സംഘം ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. ഒന്‍പത് പേരാണ് പ്രതിപ്പട്ടികയിലുള്ളത്.
Read Also: മുഖ്യമന്ത്രിമാരടക്കം ബിജെപി നേതാക്കളുടെ ജനപ്രീതിയില്‍ ഇടിവ്; കേരളത്തില്‍ സുരേഷ് ഗോപിക്ക് വന്‍ ജനപ്രീതിയെന്ന് സര്‍വേ
Story Highlights: bjp leader arrested for kidnapping 22 year old man telangana
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here