മലപ്പുറത്ത് ഓട്ടോ ഡ്രൈവർ യാത്രക്കാരിയെ ആളൊഴിഞ്ഞ കാട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ചു

മലപ്പുറം വഴിക്കടവിൽ യാത്രക്കാരിയായ യുവതിയെ ഓട്ടോ ഡ്രൈവർ പീഡിപ്പിച്ചു. ഓട്ടോ വഴി തിരിച്ച് വിട്ട് ആളൊഴിഞ്ഞ കാട്ടിൽ കൊണ്ട് പോയാണ് ഡ്രൈവർ യുവതിയെ പീഡിപ്പിച്ചത്. സംഭവത്തിൽ മരുത അയ്യപ്പൻ പൊട്ടിയിലെ ഓട്ടോ ഡ്രൈവർ തോരപ്പ ജലീഷ് ബാബു എന്ന ബാബുവെ പൊലീസ് പിടികൂടി. ( malappuram auto driver raped passenger )
Read Also: വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 22 വർഷം കഠിന തടവ്
കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് 7.30 മണിയോടെ ജോലി കഴിഞ്ഞ് വഴിക്കടവില്‍ നിന്ന് ഓട്ടോ വിളിച്ച് വീട്ടിലേക്ക് പോയ യുവതിയെ ഓട്ടോ ഡ്രൈവർ വഴി തിരിച്ച് വിട്ട് മാമാങ്കര ഇരുൾകുന്ന് എന്ന സ്ഥലത്തെ കാട്ടിൽ കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു.
Read Also: മലപ്പുറത്ത് കഴിഞ്ഞ 7 മാസത്തിനിടെ തെരുവ് നായ കടിച്ചത് 7,000 ൽ അധികം പേരെ
മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ നിർദേശ പ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. പ്രതിയെ നിലമ്പൂർ കോടതിയിൽ ഹാജറാക്കി റിമാന്റ് ചെയ്തു.
Story Highlights: malappuram auto driver raped passenger
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here