കൊല്ലത്ത് വീണ്ടും മനുഷ്യക്കടത്ത്? ബോട്ടുമാര്‍ഗം ഓസ്‌ട്രേലിയയിലേക്ക് കടക്കാന്‍ ശ്രമിച്ച 11 പേര്‍ പിടിയില്‍

കൊല്ലത്ത് വീണ്ടും മനുഷ്യക്കടത്തെന്ന് സൂചന. ബോട്ടുമാര്‍ഗം ഓസ്‌ട്രേലിയയിലേക്ക് കടക്കാന്‍ ശ്രമിച്ച 11 പേര്‍ കൊല്ലത്ത് പിടിയിലായി. ഇതില്‍ രണ്ടുപേര്‍ ശ്രീലങ്കയില്‍ നിന്നെത്തിയവരും ഒന്‍പത് പേര്‍ തമിഴ്‌നാട്ടിലെ ശ്രീലങ്കന്‍ അഭയാര്‍ത്ഥിക്യാമ്പില്‍ നിന്നും എത്തിയവരുമാണ്. (11 people who tried to enter Australia by boat were arrested human trafficking )
കഴിഞ്ഞ മാസം 19-ാം തിയതി ചെന്നൈയില്‍ നിന്ന് ശ്രീലങ്കന്‍ സ്വദേശികളായ രണ്ടുപേര്‍ കൊല്ലത്തെത്തിയിരുന്നു. പിന്നീട് ഇവര്‍ പൊലീസിന്റെ നിരീക്ഷണത്തില്‍ നിന്നും അപ്രത്യക്ഷരായതിനെത്തുടര്‍ന്നാണ് ഇവരെ കേന്ദ്രീകരിച്ചുള്ള പരിശോധന തമിഴ്‌നാടും കേരളവും ശക്തമാക്കിയത്.
Read Also: ഫുട്‌ബോള്‍ ടിക്കറ്റ് വില്‍പ്പനയെച്ചൊല്ലി തര്‍ക്കം; കാനഡയില്‍ ആക്രമണ പരമ്പര; പത്തുപേരെ കുത്തിക്കൊന്നു
കൊല്ലത്തെ ചില ബീച്ചുകളിലും ഹോട്ടലുകളിലും ഇവരെ കാണാറുണ്ടെന്ന് അന്വേഷണസംഘം മനസിലാക്കുകയും ഹോട്ടലുകളില്‍ പരിശോധന കര്‍ശനമാക്കുകയും ചെയ്തു. പരിശോധനയില്‍ നിന്നും കൂടുതല്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തെത്തിയത്. ഓസ്‌ട്രേലിയയിലേക്ക് ആളുകളെ കടത്തുന്ന ഒരു സംഘം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നു എന്നുള്‍പ്പെടെയുള്ള സൂചനയാണ് അന്വേഷണസംഘത്തിന് ലഭിച്ചത്. ബോട്ടുമാര്‍ഗം ഓസ്‌ട്രേലിയയിലേക്ക് കടക്കാന്‍ ശ്രമിച്ച 11 പേരെയും തമിഴ്‌നാട് ക്യൂ ബ്രാഞ്ചും കേരള പൊലീസും വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
Story Highlights: 11 people who tried to enter Australia by boat were arrested human trafficking
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here