റാന്നിയിൽ തെരുവുനായയുടെ കടിയേറ്റ 12 വയസുകാരി മരിച്ചു

പത്തനംതിട്ട റാന്നിയിൽ തെരുവുനായയുടെ കടിയേറ്റ 12 വയസുകാരി മരിച്ചു. പെരുനാട് സ്വദേശി അഭിരാമിയാണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയായിരുന്നു. രണ്ടാഴ്ച്ച മുന്‍പാണ് പെരുനാട് മന്ദപ്പുഴ സ്വദേശിനി അഭിരാമിയെ പാല്‍വാങ്ങാന്‍ പോകുന്നതിനിടെ തെരുവുനായ അക്രമിച്ചത്. കുട്ടിയുടെ ശരീരത്തില്‍ തെരുവുനായയുടെ ഒന്‍പത് കടികളാണ് ഏറ്റത്.
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിന്നും പേവിഷ ബാധയ്‌ക്കെതിരെയുള്ള ആദ്യ ഡോസ് പ്രതിരോധ കുത്തിവയ്പ്പ് എടുത്തിരുന്നു. രണ്ട് വാക്‌സിന്‍ പെരുനാട് കുടുംബ ആരോഗ്യ കേന്ദ്രത്തില്‍ നിന്നും സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് കുട്ടിയുടെ ആരോഗ്യനില വഷളാവുകയായിരുന്നു.
Read Also: മലപ്പുറത്ത് തെരുവുനായ്ക്കളുടെ കടിയേറ്റ് ബാലികയ്ക്ക് ഗുരുതര പരുക്ക്
Story Highlights: 12 year old girl died after being bitten by a stray dog
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here