Advertisement

തെളിഞ്ഞ നീലക്കടലും തിളക്കമുള്ള വെളുത്ത കടൽത്തീരവും ഓറഞ്ച് നിറമാർന്ന പാറകളും; തീക്കനൽ തേടിയെത്തുന്ന ആളുകൾ…

September 5, 2022
1 minute Read

കനത്ത ചൂടിലും അതിമനോഹരമായ കാഴ്ചകൾക്കൊണ്ട് വിനോദ സഞ്ചാരികളുടെ ഹൃദയം കവരുന്ന ഇടമാണ് ഓസ്‌ട്രേലിയയിലെ ടാസ്മാനിയൻ ഉൾക്കടലായ ബേ ഓഫ് ഫയേഴ്‌സ് അഥവാ, തീക്കനൽ തീരം. ചുട്ടുപൊള്ളുന്ന കാലാവസ്ഥയിലും അസാധാരണമായ വശ്യഭംഗിയാണ് ബേ ഓഫ് ഫയേഴ്‌സിനുള്ളത്. അസാധാരണമായ രീതിയിൽ തെളിഞ്ഞ നീലക്കടലും, തിളക്കമുള്ള വെളുത്ത കടൽത്തീരവും, ഓറഞ്ച് നിറമാർന്ന പാറകളും കൊണ്ട് കാഴ്ചയുടെ വേറിട്ടൊരു അനുഭൂതിയാണ് ഇവിടെത്തുന്ന സഞ്ചാരികൾക്ക് സമ്മാനിക്കുന്നത്.

ബിനലോംഗ് ബേ മുതൽ എഡ്ഡിസ്റ്റോൺ പോയിന്റ് വരെ 50 കിലോമീറ്റർ ദൂരത്താണ് ബേ ഓഫ് ഫയർസ് തീരം. കിലോമീറ്ററുകളോളം നീണ്ടു കിടക്കുന്ന തീരം കണ്ടാൽ ആദ്യകാഴ്ചയിൽ ആളിക്കത്തുന്ന തീയായി തോന്നും. പാറകളിലെ തീക്കനൽ നിറമാണ് ഇതിന് കാരണം. ആൽഗകളുടെയും ഫംഗസിന്റെയും സംയുക്ത പ്രവർത്തനമാണ് പാറകളിലെ ഈ നിറത്തിന്റെ രഹസ്യം. ഈ അപൂർവ കാഴ്ച കാണാനും ചിത്രങ്ങൾ പകർത്താനും കനത്ത ചൂട് വകവയ്ക്കാതെ ആളുകൾ എത്താറുണ്ട്. ഓസ്‌ട്രേലിയയിലെ ഏറ്റവും തിരക്കേറിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് ബേ ഓഫ് ഫയേഴ്‌സ്.

അവധിക്കാല വസതികളുടെയും ക്യാംപ് സൈറ്റുകളുടെയും മനോഹരമായ ഗ്രാമം കൂടിയാണ് ബിനലോംഗ് ബേ. നീന്തൽ, ബോട്ടിംഗ്, മീൻപിടുത്തം, കയാക്കിംഗ്, നടത്തം എന്നിവയ്ക്ക് അനുയോജ്യമായ ഒരു സ്ഥലം കൂടിയാണിത്. സഞ്ചാരികളെ കാത്ത് സ്‌കെറ്റൺ ബേ, ഗ്രാന്റ്‌സ് പോയിന്റ്, എലിഫന്റ് ഹെഡ് തുടങ്ങി മനോഹരമായ നിരവധി സ്ഥലങ്ങളുമുണ്ട്.

Story Highlights:  bay of fires in Australia

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top