Advertisement

കാലിൽ റോപ്പ് കുരുങ്ങി കടലിൽ വീണ് മത്സ്യത്തൊഴിലാളി മരിച്ചു

September 5, 2022
Google News 1 minute Read

കാലിൽ റോപ്പ് കുരുങ്ങി കടലിൽ വീണ് മത്സ്യത്തൊഴിലാളി മരിച്ചു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പതിനാലാം വാർഡ് കോമന പുതുവൽവീട്ടിൽ സന്തോഷ് (40) ആണ് മരിച്ചത്. മത്സ്യബന്ധനത്തിനിടെ ഉണ്ടായ ശക്തമായ കാറ്റിനെ തുടർന്ന് വള്ളം തീരത്തടുപ്പിക്കുന്നതിന് സന്തോഷും സഹപ്രവർത്തകരും ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

Read Also: പെരുമാതുറയിലെ ബോട്ട് അപകടം; രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ചു

കോസ്റ്റൽ പൊലീസ് നടത്തിയ മണിക്കൂറുകൾ നീണ്ട തെരച്ചിലിനിടെ 5.45 ഓടെ സന്തോഷിനെ കണ്ടെത്തി. ഏറെ അവശ നിലയിലായ സന്തോഷിനെ കരയിലെത്തിച്ച് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരിക്കുകയായിരുന്നു.

Story Highlights: Fisherman Died Ambalapuzha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here