Advertisement

ഫുട്‌ബോള്‍ ടിക്കറ്റ് വില്‍പ്പനയെച്ചൊല്ലി തര്‍ക്കം; കാനഡയില്‍ ആക്രമണ പരമ്പര; പത്തുപേരെ കുത്തിക്കൊന്നു

September 5, 2022
Google News 2 minutes Read

കാനഡ സസ്‌കാച്വാന്‍ പ്രവശ്യയില്‍ ആക്രമണ പരമ്പര. അക്രമികള്‍ 10 പേരെ കുത്തിക്കൊന്നു. ഫുട്‌ബോള്‍ ടിക്കറ്റ് വില്‍പ്പനയെച്ചൊല്ലിയുള്ള തര്‍ക്കത്തിന് പിന്നാലെയാണ് ആക്രമണമുണ്ടായത്. 13 സ്ഥലങ്ങളിലാണ് രണ്ട് യുവാക്കള്‍ ചേര്‍ന്ന് ആക്രമണം നടത്തിയത്. 15 പേര്‍ക്ക് ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. അക്രമികള്‍ക്കായി പൊലീസ് തെരച്ചില്‍ തുടരുകയാണ്. (Stabbings In Canada Leave 10 Dead, A Dozen Injured)

പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആക്രമണത്തെ ശക്തമായ ഭാഷയില്‍ അപലപിച്ചു. മൈല്‍സ്, ഡാമിയന്‍ സാന്‍ഡേഴ്‌സണ്‍ എന്നിവരാണ് ആക്രമണം നടത്തിയതെന്ന് തിരിച്ചറിഞ്ഞതായി റോയല്‍ കനേഡിയന്‍ മൗണ്ടഡ് പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ റോണ്ട ബ്ലാക്ക്‌മോര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Read Also: ഹേമന്ത് സോറന്‍ സര്‍ക്കാര്‍ ഇന്ന് വിശ്വാസ വോട്ട് തേടും; പ്രത്യേക വിമാനത്തില്‍ യുപിഎ എംഎല്‍എമാരെ എത്തിച്ചു

ആക്രമണം നടന്ന പ്രദേശത്ത് നിലവില്‍ പ്രാദേശിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പൊലീസ് പ്രതികളെ കണ്ടെത്താന്‍ പരമാവധി ശ്രമിക്കുകയാണെന്ന് റോണ്ട ബ്ലാക്ക്‌മോര്‍ പറഞ്ഞു. 13 സ്ഥലങ്ങളില്‍ ആക്രമണം നടത്തിയ പ്രതികള്‍ ഒരു വാഹനത്തില്‍ കയറി രക്ഷപ്പെടുകയായിരുന്നു.

Story Highlights: Stabbings In Canada Leave 10 Dead, A Dozen Injured

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here