Advertisement

നടിയെ ആക്രമിച്ച കേസ് : വിചാരണ പൂർത്തിയാക്കി വിധി പ്രസ്താവിക്കാൻ കൂടുതൽ സമയം നൽകി സുപ്രിംകോടതി

September 5, 2022
Google News 2 minutes Read
supreme court allots more time for kochi actress attack case

നടിയെ ആക്രമിച്ച കേസിലെ വിചാരണ പൂർത്തിയാക്കി വിധി പ്രസ്താവിക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് വിചാരണ കോടതി ജഡ്ജി ഹണി എം. വർഗീസ് സമർപ്പിച്ച അപേക്ഷ സുപ്രീം കോടതി അംഗീകരിച്ചു. ദിനേശ് മഹേശ്വരി, ബേല എം. ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച് ആണ് കേസ് പരിഗണിച്ചത്. ജനുവരി 21 ന് മുൻപ് വിചാരണ അവസാനിപ്പിച്ച് വിധി പറയണമെന്ന് സുപ്രിംകോടതി വ്യക്തമാക്കി.

ജസ്റ്റിസ് ദിനേശ് മഹേശ്വരിയുടെ അധ്യക്ഷതയിലുള്ള ബഞ്ച് അപേക്ഷ പരിഗണിച്ചപ്പോൾ ശക്തമായ വാദപ്രതിവാദങ്ങളാണ് രണ്ട് ഭാഗങ്ങളും ഉന്നയിച്ചത്. എല്ലാ സാമാന്യ നീതിയും നിഷേധിയ്ക്കുന്ന വിധത്തിലാണ് സംസ്ഥാന സർക്കാരിന്റെ പ്രപർത്തനം എന്ന് ദിലീപിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകൾ റോത്തഗി പരാതിപ്പെട്ടു. ഒന്നിന് പുറകെ ഒന്നായ് കേസുകളും ഹർജികളും ദിലീപിനെതിരെ ഫയൽ ചെയ്യപ്പെടുകയാണ്. വേഗത്തിൽ കേസിന്റെ വിചാരണ പൂർത്തിയാകണമെന്ന സുപ്രിംകോടതിയുടെ താത്പര്യത്തെ പോലും വാദിഭാഗം നിരാകരിയ്ക്കുകയാണ്. ഡി.ജി.പി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥയും, തന്റെ മുൻ ഭാര്യയും, അതിജീവിതയും മുൻ വിധിയോടെ നിയമ നടപടികളെ തടസപ്പെടുത്താൻ ഗൂഢാലോചന നടത്തുന്നു എന്നും ദിലീപ് വ്യക്തമാക്കി.

സംസ്ഥാനസർക്കാരിനെതിരെയുള്ള ആക്ഷേപങ്ങൾ മുഖ വിലയ്ക്ക് എടുക്കരുതെന്ന് മുതിർന്ന അഭിഭാഷകൻ രജ്ഞിത്ത് കുമാർ ആവശ്യപ്പെട്ടു. വിചാരണ വൈകിപ്പിയ്ക്കാനോ, വിചാരണ കോടതി ജഡ്ജിക്ക് എതിരായോ സംസ്ഥാന സർക്കാർ നിലപാട് സ്വീകരിച്ചിട്ടില്ല. കേസിലെ അധിക കുറ്റപത്രം അടക്കം പൊലീസ് സമർപ്പിച്ചിട്ടും ഉണ്ട്. കോടതിമാറ്റ ഹർജി അടുത്ത ദിവസം ഹൈക്കോടതി പരിഗണിക്കുന്നതിനാൽ അപേക്ഷയിൽ നിരീക്ഷണങ്ങൾ ഒന്നും നടത്തരുതെന്നായിരുന്നു അതിജീവിതയുടെ അവശ്യം. ജനുവരി 31 ന്ന മുൻപ് കേസിലെ വിചാരണ പൂർത്തിയാക്കണം. എല്ലാ കക്ഷികളും വിചാരണ പൂർത്തിയാക്കാൻ സഹകരിക്കണമെന്ന് സുപ്രിംകോടതി നിർദേശം നല്കി.

Story Highlights: supreme court allots more time for kochi actress attack case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here