Advertisement

ക്രിസ്ത്യൻ പെൺകുട്ടികളെ ലക്ഷ്യമിട്ട് പ്രണയക്കുരുക്കെന്ന് തലശ്ശേരി അതിരൂപത

September 5, 2022
Google News 0 minutes Read

ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യമിട്ട് പ്രണയക്കുരുക്കെന്ന് തലശ്ശേരി അതിരൂപത. തീവ്രവാദ സംഘടനകള്‍ ഒരുക്കുന്ന പ്രണയക്കുരുക്കുകള്‍ വര്‍ധിക്കുന്നുവെന്ന് ഇടയ ലേഖനം. മതതീവ്രവാദികളുടെ ചൂണ്ടയില്‍ മക്കള്‍ കുരുങ്ങുന്നു. തീവ്രവാദ ഗ്രൂപ്പുകളുടെ ചതിക്കുഴികളില്‍ വീഴാതിരിക്കാനുള്ള ബോധവത്കരണം ആരംഭിച്ചതായും അതിരൂപത ഇടയ ലേഖനത്തില്‍ പറയുന്നു.

തലശ്ശേരി അതിരൂപത അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി വിശ്വാസികള്‍ക്കായി എഴുതിയ ഇടയലേഖനത്തിലാണ് ഈ പരാമര്‍ശമുള്ളത്. എട്ടു നോമ്പുമായി ബന്ധപ്പെട്ട് വായിക്കുന്നതിനായി നല്‍കിയ ഇടയലേഖനത്തിലാണ് ഇത്തരമൊരു പരാമര്‍ശം അടങ്ങിയിരിക്കുന്നത്. അത് പള്ളികളില്‍ വായിക്കുകയും ചെയ്തു.

ഇടയലേഖനത്തില്‍ പറയുന്നതിങ്ങനെ: നമ്മുടെ കുടുംബങ്ങളിലെ പെണ്‍മക്കളെ ലക്ഷ്യമാക്കി തീവ്രവാദ സംഘടനകള്‍ ഒരുക്കുന്ന പ്രണയക്കുരുക്കുകള്‍ ഇന്ന് വര്‍ധമാനമാകുന്നുണ്ട്. ജന്മം നല്‍കി സ്‌നേഹിച്ചു വളര്‍ത്തിയ മക്കള്‍ മതതീവ്രവാദ സംഘടനകള്‍ ഒരുക്കുന്ന പ്രണയക്കുരുക്കള്‍ ഇന്ന് വര്‍ധമാനമാകുന്നുണ്ട്. ജന്മംനല്‍കി സ്‌നേഹിച്ചു വളര്‍ത്തിയ മക്കള്‍ മതതീവ്രവാദികളുടെ ചൂണ്ടയില്‍ കുരുങ്ങുമ്പോള്‍ രക്ഷിക്കാന്‍ വഴിയേതും കാണാതെ നിസഹായരാകേണ്ടിവരുന്ന മാതാപിതാക്കളുടെ സങ്കടങ്ങളെ ഈ നോമ്പുകാലത്തിന്റെ പ്രാര്‍ത്ഥനാനിയോഗമായി നമുക്ക് സമര്‍പ്പിക്കാം. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന ഈ കാലഘട്ടത്തില്‍ സ്ത്രീകളെയും സ്ത്രീത്വത്തെയും പരിശുദ്ധ അമ്മയെ എന്നപോലെ ആദരിക്കാന്‍ നാം പഠിക്കേണ്ട നാളുകളാണിവ. പരിശുദ്ധ അമ്മയുടെ നീല അങ്കിയുടെ സംരക്ഷണതണലില്‍ നമ്മുടെ മക്കള്‍ സുരക്ഷിതരാകാന്‍ ഈ എട്ടുനോമ്പില്‍ നമുക്ക് തീക്ഷ്ണമായി പ്രാര്‍ത്ഥിക്കാം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here