മന്ത്രവാദിനികള്‍ എന്നാരോപിച്ച് മൂന്ന് സ്ത്രീകളെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തി നാട്ടുകാര്‍

ജാര്‍ഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയിലെ സോനാഹതു മേഖലയില്‍ മന്ത്രവാദിനിയെന്ന് ആരോപിച്ച് ഒരു വൃദ്ധയുള്‍പ്പെടെ മൂന്ന് സ്ത്രീകളെ നാട്ടുകാര്‍ കൊലപ്പെടുത്തി. ഗ്രാമത്തിലെ രണ്ട് ചെറുപ്പക്കാര്‍ പാമ്പ് കടിയേറ്റ് മരിച്ചതിന് കാരണക്കാര്‍ മന്ത്രവാദികളായ ചില് സ്ത്രീകളാണെന്ന വ്യാജപ്രചാരണത്തെ തുടര്‍ന്നായിരുന്നു ആള്‍ക്കൂട്ട കൊലപാതകങ്ങള്‍. സോനാഹട്ട് പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള റാണാദിഹ് ഗ്രാമത്തിലാണ് സംഭവം നടന്നത്. (Three women murdered on the charge of witch )
മൂന്ന് സ്ത്രീകളേയും ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ നാട്ടുകാര്‍ പ്രദേശത്തേക്ക് പൊലീസ് പ്രവേശിക്കാതിരിക്കാന്‍ മണിക്കൂറുകള്‍ നീണ്ട തടസങ്ങളും സൃഷ്ടിച്ചിരുന്നു. രണ്ട് മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയിരിക്കുന്നത്. കൊല്ലപ്പെട്ട മൂന്നാമത്തെ സ്ത്രീയുടെ മൃതദേഹത്തിനായി തെരച്ചില്‍ തുടരുകയാണ്.
60 വയസുകാരിയായ ദോലി ദേവി, 45 വയസുകാരിയായ റൈലു ദേവി, അലോമണി ദേവി എന്നിവരാണ് കൊല്ലപ്പെട്ടത്. ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ ശേഷം ഇവരുടെ ശരീരങ്ങള്‍ നാട്ടുകാര്‍ കുറ്റിക്കാട്ടിലേക്ക് വലിച്ചെറിയുകയായിരുന്നു.
Story Highlights: Three women murdered on the charge of witch
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here