മഹാരാഷ്ട്രയിൽ വൻ ബാങ്ക് കവർച്ച; 57 ലക്ഷം രൂപ കൊള്ളയടിച്ചതായി പൊലീസ്

മഹാരാഷ്ട്രയിൽ വൻ ബാങ്ക് കൊള്ള. ലാത്തൂരിലെ ഗ്രാമീൺ ബാങ്കിൽ നിന്ന് അര കോടിയിലേറെ മോഷ്ട്ടാക്കൾ കവർന്നു. 27 ലക്ഷം രൂപയും, 22 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളുമാണ് നഷ്ടമായത്. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. 14 ഗ്രാമങ്ങളിൽ നിന്നുള്ളവരുടെ അക്കൗണ്ടുകളാണ് ബാങ്കിലുള്ളത്.
ലാത്തൂരിലെ നഗർ പഞ്ചായത്ത് കെട്ടിടത്തിലെ മഹാരാഷ്ട്ര ഗ്രാമീൺ ബാങ്കിലാണ് കവർച്ച നടന്നത്. തിങ്കളാഴ്ച രാവിലെ ബാങ്ക് തുറക്കാൻ എത്തിയ ജീവനക്കാരാണ് മോഷണ വിവരം അറിയുന്നത്. ബാങ്കിന്റെ പ്രധാന വാതിൽ തകർന്ന നിലയിലായിരുന്നു ഉണ്ടായിരുന്നത്. അകത്തെ പരിശോധനയിൽ പ്രധാന ലോക്കർ പൊളിച്ചതായി കണ്ടെത്തി.
തുടർന്ന് ബ്രാഞ്ച് മാനേജറെ വിവരം അറിയിക്കുകയും, പിന്നീട് പൊലീസിൽ പരാതി നൽകുകയുമായിരുന്നു. ചാച്ചൂർ ഡിവിഷൻ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. “നിലവിൽ 27 ലക്ഷം രൂപയും 22 ലക്ഷം വിലമതിക്കുന്ന ആഭരണങ്ങളും കൊള്ളയടിച്ചതായാണ് കണക്ക്. മോഷണത്തിൻ്റെ വിശദമായ വിലയിരുത്തൽ നടക്കുന്നേയുള്ളു. ആകെ 57 ലക്ഷം രൂപ നഷ്ടമായി എന്നാണ് അനുമാനം.”- പൊലീസ് ഇൻസ്പെക്ടർ പറഞ്ഞു.
“പ്രധാന ലോക്കറിൽ അഞ്ച് തരം പൂട്ടുകൾ ഉണ്ട്. പ്രൊഫഷണലും സൂക്ഷ്മവുമായ രീതിയിലാണ് ലോക്കർ തകർത്തത്. ശിരൂർ അനന്തപാൽ പഞ്ചായത്ത് കെട്ടിടത്തിന്റെ നിർമാണം പുരോഗമിക്കുന്നതിനാൽ ജനാലകളിൽ ഗ്രില്ലില്ലാത്തതാണ് കവർച്ചക്കാർക്ക് പ്രവേശനം നൽകിയത്.” – പൊലീസ് ഇൻസ്പെക്ടർ കൂട്ടിച്ചേർത്തു.
Story Highlights: ₹ 57 Lakh Looted From Maharashtra Bank
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here