Advertisement

യുഎസ് ഓപ്പൺ: കാമറൂൺ നോറിയെ വീഴ്ത്തി ആൻഡ്രി റൂബ്ലെവ് ക്വാർട്ടറിൽ

September 6, 2022
2 minutes Read

മൂന്നാം തവണയും യുഎസ് ഓപ്പൺ ക്വാർട്ടറിൽ പ്രവേശിച്ച് ആൻഡ്രി റൂബ്ലെവ്. ഒമ്പതാം സീഡായ റഷ്യൻ താരം 6-4, 6-4, 6-4 എന്ന സ്‌കോറിനാണ് കാമറൂൺ നോറിനെ പരാജയപ്പെടുത്തിയത്. ക്വാർട്ടർ ഫൈനലിൽ നാല് തവണ ചാമ്പ്യനായ റാഫേൽ നദാലിനെയോ അമേരിക്കയുടെ ഫ്രാൻസിസ് ടിയാഫോയെയോ റൂബ്ലെവ് നേരിടും.

2016-ൽ ആൻഡി മറെയ്ക്ക് ശേഷം പുരുഷ സിംഗിൾസിന്റെ ക്വാർട്ടർ ഫൈനലിലെത്തുന്ന ആദ്യ ബ്രിട്ടീഷ് താരമാകാനായിരുന്നു നോറിയുടെ ലക്ഷ്യം. എന്നാൽ മഴ തടസ്സപ്പെടുത്തിയ മത്സരത്തിൽ നോറിയെ 6-4, 6-4, 6-4 എന്ന സ്‌കോറിന് ആൻഡ്രി റൂബ്ലെവ് പരാജയപ്പെടുത്തി. മത്സരം 2 മണിക്കൂർ 26 മിനിറ്റ് നീണ്ടു നിന്നു. ലൂയിസ് ആംസ്ട്രോങ് കോർട്ടിൽ മഴയെ തുടർന്ന് നാലാം റൗണ്ട് മത്സരം അര മണിക്കൂർ വൈകി.

കാമറൂണും പരാജയപ്പെട്ടതോടെ ഗ്രേറ്റ് ബ്രിട്ടന്റെ എല്ലാ കളിക്കാരും ഈ വർഷത്തെ യുഎസ് ഓപ്പണിൽ സിംഗിൾസിൽ നിന്ന് പുറത്തായി. നേരത്തെ 2017ൽ ന്യൂയോർക്കിൽ നടന്ന ക്വാർട്ടർ ഫൈനലിൽ റുബ്ലെവ് നദാലിനോട് തോറ്റിരുന്നു. 2017, 2020 വർഷങ്ങളിൽ ന്യൂയോർക്കിൽ അവസാന എട്ടിൽ ഇടം നേടിയ റുബ്ലെവ്, തൻ്റെ മജേർ ടൂർണമെന്റിൽ കളിക്കുന്ന ആറാം ക്വാർട്ടർ ഫൈനലാണിത്.

Story Highlights: Andrey Rublev Downs Cameron Norrie To Reach Third US Open Quarter-final

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top