വലിയതുറയിൽ മദ്യപ സംഘത്തിന്റെ ആക്രമണം; സ്ത്രീകൾക്കുൾപ്പെടെ പരുക്ക്

തിരുവനന്തപുരം വലിയതുറയിൽ മദ്യപ സംഘത്തിന്റെ ആക്രമണം. ആക്രമണത്തിൽ സ്ത്രീകൾക്കുൾപ്പെടെ പരുക്കേറ്റു. ( drunkards attack vegetable shop valiyathura )
ഇന്ന് രാത്രിയാണ് മദ്യപ സംഘം വലിയ തുറയിലെ പച്ചക്കറി കടയും ഉടമയുടെ വീടും അടിച്ച് തകർത്തത്. കട ഉടമ സന്തോഷിനും ഭാര്യയ്ക്കും അമ്മയ്ക്കും പരുക്കേറ്റു. ഇവരെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കടയുടെ തൊട്ടടുത്തുള്ള ചില ആളുകൾക്ക് സന്തോഷുമായി മുൻവൈരാഗ്യമുണ്ടായിരുന്നു. ഇതാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് റിപ്പോർട്ട്. അക്രമത്തിന് പിന്നിലുള്ള ആറ് പേരെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.
Story Highlights: drunkards attack vegetable shop valiyathura
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here