Advertisement

ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യം; നിതീഷ് കുമാറും സീതാറാം യെച്ചൂരിയും തമ്മിൽ കൂടിക്കാഴ്ച നടത്തി

September 6, 2022
2 minutes Read
nitish kumar meets sitaram yechury

ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യനീക്കം ഊർജിതമാക്കി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ സിപിഐഎം ജനറൽ സെക്രട്ടറി സീതറാം യെച്ചുരിയുമായി കൂടിക്കാഴ്ച നടത്തി. 2024 ൽ പ്രതിപക്ഷത്തിന്റെ വിശാല തിരഞ്ഞെടുപ്പ് സഖ്യം തള്ളാതെ സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രതിപക്ഷം ഒന്നിച്ചു നിന്നാൽ ബിജെപി യെ പരാജയപ്പെടുത്താനാകുമെന്ന് നിതീഷ് കുമാർ. ( nitish kumar meets sitaram yechury )

2024 ൽ ബിജെപി യെ നേരിടാനായി സംയുക്ത പ്രതിപക്ഷസംഖ്യത്തിന് നേതൃത്വം നൽകാൻ തീരുമാനിച്ച ജെ ഡി യു യോഗത്തിന് ശേഷം ഡൽഹിയിലെത്തിയ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പ്രതി പക്ഷ പാർട്ടി നേതാക്കളുമായുള്ള ചർച്ച തുടരുകയാണ്.

എകെജി ഭവനിൽ സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി നിതീഷ് കുമാർ കൂടിക്കാഴ്ച നടത്തി. ഇടത് നേതാക്കളുമായി തനിക്ക് ദീർഘ കാലത്തെ ബന്ധമാണ് ഉള്ളതെന്ന് നിതീഷ് പറഞ്ഞു.

ബി ജെ പി വിരുദ്ധ വോട്ടുകൾ ഭിന്നിച്ച് പോകരുതെന്നും,പ്രതിപക്ഷ ഐക്യത്തിന് ഒരു രൂപം നൽകാനുള്ള ശ്രമം ഉണ്ടാകുമെന്നും യെച്ചൂരി വ്യക്തമാക്കി.

എല്ലാ പ്രതിപക്ഷ പാർട്ടികളെയും ഒരുമിപ്പിക്കുന്നതിനാണ് പ്രധാന്യം നൽകുന്നതെന്ന് പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകുമോയെന്ന ചോദ്യത്തോട് നിതീഷ് കുമാർ പ്രതികരിച്ചു.

Story Highlights: nitish kumar meets sitaram yechury

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top